നാടിനെയാകെ നടുക്കിയ ദുരന്തമാണ് വയനാട് ഇന്ന് സംഭവിച്ചത്. പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ 100 ജീവനുകൾ ഇതിനോടകം പൊലിഞ്ഞു.
വയനാട് ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
നിരവധി പേർ ഇപ്പോഴും അപകട സ്ഥലങ്ങളിലും മറ്റുമായി കുടുങ്ങി കിടപ്പുണ്ട്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോഴിക്കോട് നിന്നെത്തിയ 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
വയനാട്ടിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്.
പുലർച്ചെ 1 മണിയോടെയാണ് ഉരുൾപൊട്ടിയത്.
ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് മൂടൽ മഞ്ഞ്.
നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും 11ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു.