RJ Mathukkutty Engagement: ആർ ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു. പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരകനായും സംവിധായകനായും ഒക്കെ മലയാളിക്ക് പരിചിതനാണ് മാത്തുക്കുട്ടി.
മാത്തുക്കുട്ടിയുടെയും എലിസബത്തിന്റെയും വിവാഹ നിശ്ചയചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
രാജ്കലേഷ് ദിവാകരന്, അശ്വതി ശ്രീകാന്ത്, സ്നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്ബോള്‍ താരം ശ്രീജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
അരുണ്‍ മാത്യു എന്നാണ് മാത്തുക്കുട്ടിയുടെ യഥാര്‍ഥ പേര്.
റേഡിയോ ജോക്കിയായപ്പോഴാണ് ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ചാനല്‍ ഷോകളിൽ അവതാരകനായും മാത്തുക്കുട്ടി തിളങ്ങിയിട്ടുണ്ട്.
സിനിമകളിലും ചെറിയ വേഷങ്ങൾ അഭിനയിച്ചു.
2015ല്‍ യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണങ്ങൾ എഴുതുന്നതിലും മാത്തുക്കുട്ടി പങ്കാളിയായി.
2021ല്‍ കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനം ചെയ്തു.
ആസിഫ് അലിയായിരുന്നു കുഞ്ഞെല്‍ദോയിൽ നായകൻ.