Himalayan 452: 'വിറയല്‍' ഇനി റോയല്‍ എന്‍ഫീല്‍ഡിന്റെ എതിരാളികള്‍ക്ക്; വരുന്നത് ഹിമാലയന്‍ 452..!

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയിലെ കരുത്തനായ ഹിമാലയന് ആരാധകര്‍ ഏറെയാണ്.

Royal Enfield Himalayan 452 launch date: ഇപ്പോള്‍ ഇതാ ഹിമാലയന്റെ കരുത്ത് വീണ്ടും കൂട്ടി അപ്‌ഡേറ്റഡ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. 

1 /7

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ഹിമാലയന്‍ 452.

2 /7

ഈ മാസം അവസാനമോ നവംബര്‍ ആദ്യമോ ഹിമാലയന്‍ 452 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

3 /7

ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന EICMA 2023 ഷോയില്‍ ഹിമാലയന്‍ 452 പ്രദര്‍ശനത്തിനെത്തിക്കുമെന്ന് സൂചനകളുണ്ട്.

4 /7

വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

5 /7

നിലവിലുള്ള ഹിമാലയനില്‍ നിന്നും വലിയ വ്യത്യാസങ്ങളോടെയാകും ഹിമാലയന്‍ 452 വരുന്നത്.

6 /7

ഹിമാലയന്‍ 452ന് ഏകദേശം 2.6 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരുമെന്നാണ് സൂചന.

7 /7

കെടിഎം 390 അഡ്വഞ്ചര്‍ എക്‌സ്, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നീ വാഹനങ്ങളാണ് ഹിമാലയന്റെ മുഖ്യ എതിരാളികള്‍.

You May Like

Sponsored by Taboola