സ്റ്റാർ സിംഗർ താരം Keerthana യുടെ വിവാഹ ചിത്രങ്ങൾ വൈറലാകുന്നു

കൊച്ചു കുരുന്നുകളിലെ ഗായകരെ കണ്ടെത്തിയിരുന്നു റിയാലിറ്റി ഷോയായ മഞ്ച് സ്റ്റാർ സിംഗർ ജൂനിയറിലൂടെ മലയാളികൾക്ക് സുപരിചിതയായ കൊച്ചു മിടുക്കിയാണ് കീർത്തന.

 

ഇതിനോടകം ചില സിനിമകളിലും കീർത്തന പാടിയിട്ടുണ്ട്.

1 /6

നിരവധി റിയാലിറ്റി ഷോകളിൽ പാടിയിട്ടുള്ള കീർത്തന സ്റ്റാർ സിംഗർ ജൂനിയറിൽ സെമി ഫൈനലിസ്റ്റും അതുപോലെ സീ കേരളത്തിൽ 2019-ലെ സരിഗമപയിൽ ഫൈനലിസ്റ്റുമായിരുന്നു. 

2 /6

ഇപ്പോഴിതാ കീർത്തനയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ മാസം 16 നായിരുന്നു കീർത്തനയുടെ വിവാഹം. 

3 /6

ആർക്കിടെക്ട് ആയിട്ടുള്ള സൂരജ് സത്യനാണ് കീർത്തനയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ഫോട്ടോസും വീഡിയോസും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

4 /6

ചുവന്ന സാരിയിൽ അതിമനോഹാരിയായിട്ടാണ് കീർത്തനയെ ഫോട്ടോസിൽ കാണുന്നത്. lights on creations ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

5 /6

കീർത്തന കോഴിക്കോട് സ്വദേശിനിയാണ് വരൻ സൂരജ് സത്യനും കോഴിക്കോടുകാരൻ തന്നെയാണ്   ബാംഗ്ലൂരിലാണ് സൂരജ് സത്യൻ ജോലി ചെയ്യുന്നത്.

6 /6

2019-ലെ സരിഗമപയിൽ വന്ന ശേഷമാണ് ഇപ്പോഴുള്ള ഒരുപാട് പേർ കീർത്തനയെ അറിയുന്നതെങ്കിലും ചെറിയ പ്രായത്തിൽ തന്നെ നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ആളായിരുന്നു കീർത്തന

You May Like

Sponsored by Taboola