Samantha: ഗ്ലാമറസ് ലുക്കിൽ സാമന്ത; ഹോട്ടെന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള അഭിനയത്രിയാണ് നടി സമാന്ത റൂത്ത് പ്രഭു. തെലുങ്ക്, തമിഴ് സിനിമ മേഖലയിൽ സജീവമായി അഭിനയിക്കുന്ന സമാന്തയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്

1 /7

 നാല് ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുള്ള സമാന്ത അഭിനയത്തിന്റെ കാര്യത്തിലും ഗ്ലാമറിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലുമെല്ലാം ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ്

2 /7

മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്ന ഒരാളാണ് സമാന്ത. താരത്തിന്റെ അമ്മ ആലപ്പുഴ സ്വദേശിനിയും അച്ഛൻ തെലുങ്ക് വംശജനുമാണ്. അതുകൊണ്ട് തന്നെ ഒരു പാതി മലയാളിയാണ് താരം.   

3 /7

ഇങ്ങനെയൊക്കെ ആണെങ്കിലും സമാന്ത പഠിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ചെന്നൈയിലാണ്. ബിരുദാനന്തരബിരുദം കഴിഞ്ഞ സമാന്ത മോഡലിംഗ് രംഗത്താണ് ആദ്യം ചുവടുവച്ചത്.

4 /7

അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ സിനിമയിലൂടെയാണ് സമാന്ത അഭിനയത്തിലേക്ക് വരുന്നത്. ഈച്ച എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സമാന്ത മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. 

5 /7

പിന്നീട് ഇങ്ങോട്ട് തമിഴിലും തെലുങ്കിലുമായി എത്രയെത്ര സിനിമകളിലാണ് സമാന്ത നായികയായി അഭിനയിച്ചത്.

6 /7

ഈ കഴിഞ്ഞ ആഴ്ച റിലീസായ വിജയ് സേതുപതിക്കും നയൻ‌താരയ്ക്കും ഒപ്പമുള്ള കാത്തു വാക്കുല രണ്ട് കാതലാണ് സമാന്തയുടെ അവസാനം ഇറങ്ങിയ ചിത്രം. 

7 /7

അതിലെ ഹിറ്റ് പാട്ടിൽ സമാന്ത ധരിച്ചുള്ള ഡ്രെസ്സിലുള്ള ചിത്രങ്ങളും അതിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ സ്റ്റൈലിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമാണ് ഇത് പുറത്തുവിട്ടത്.

You May Like

Sponsored by Taboola