Samyuktha Menon: സാരിയില്‍ കിടിലം ലുക്കില്‍ സംയുക്ത മേനോന്‍, ചിത്രങ്ങള്‍ കാണാം

തീവണ്ടി എന്ന സിനിമയിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് തിളങ്ങി നിൽക്കുന്ന സംയുക്ത ഇപ്പോഴിതാ തെലുങ്കിലും ആദ്യമായി അഭിനയിച്ചിരിക്കുകയാണ്

1 /5

തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ നായകനായി അഭിനയിക്കുന്ന ഭീംല നായകിലാണ് സംയുക്ത അഭിനയിച്ചത്. അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ചിതമാണ് ഭീംല നായക്.  

2 /5

സിനിമ ഗംഭീര കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം അതുകൊണ്ട് തന്നെ മോശമായതുമില്ല. സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ പവൻ കല്യാൺ ആരാധകരുടെ കൈയടി നേടിയ ഒരു പ്രസംഗം അതും തെലുങ്കിൽ സംയുക്ത നടത്തിയത്  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

3 /5

ഇപ്പോഴിതാ സാരിയിൽ അതിസുന്ദരിയായിട്ടാണ് ആ ചടങ്ങിൽ സംയുക്ത എത്തിയിരുന്നത്. അതിന്റെ ചിത്രങ്ങൾ സംയുക്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. 

4 /5

ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ തെലുങ്ക് ആരാധകരുടെ കമന്റുകളാണ് കൂടുതൽ ഉള്ളത്. സിനിമയിൽ റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് സംയുക്ത അഭിനയിച്ചത്.

5 /5

പൃഥ്വിരാജ് നായകനാകുന്ന കടുവ, ധനുഷിന്റെ നായികയായി വാത്തി തുടങ്ങിയ സിനിമകളിലാണ് ഇപ്പോൾ സംയുക്ത അഭിനയിക്കുന്നത്. മലയാളത്തിൽ സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ സിനിമ എറിഡായാണ്. ഒ.ടി.ടി റിലീസായി ഇറങ്ങിയ ചിത്രം അത്ര നല്ല അഭിപ്രായമായിരുന്നില്ല നേടിയിരുന്നത്. വെള്ളം, ആണും പെണ്ണും തുടങ്ങിയ സിനിമകളിലെ സംയുക്തയുടെ കഥാപാത്രങ്ങൾക്ക് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.  

You May Like

Sponsored by Taboola