Sana Javed Shoaib Malik Marriage: ഷൊയ്ബ് മാലിക് വിവാഹം കഴിച്ച സന ജാവേദ് ആരാണ്?

Published: Jan 20, 2024, 04:16 PM IST|Updated: Jan 20, 2024, 04:16 PM IST
ഇന്ത്യന്‍  ടെന്നീസ് താരം  സാനിയ മിർസയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ പാക്‌ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് നടി സന ജാവേദിനെ വിവാഹം കഴിച്ചു. ഷൊയ്ബ് മാലിക് തന്നെയാണ് തന്‍റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ ഷൊയ്ബ് മാലിക്കിന്‍റെ പുതിയ വധു സന ജാവേദ് ആരാണ് എന്ന ചോദ്യമായി സോഷ്യല്‍ മീഡിയയില്‍.... 

Sana Javed and Shoaib Malik Marriage: ഇന്ത്യന്‍  ടെന്നീസ് താരം  സാനിയ മിർസയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ പാക്‌ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് നടി സന ജാവേദിനെ വിവാഹം കഴിച്ചു. ഷൊയ്ബ് മാലിക് തന്നെയാണ് തന്‍റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ ഷൊയ്ബ് മാലിക്കിന്‍റെ പുതിയ വധു സന ജാവേദ് ആരാണ് എന്ന ചോദ്യമായി സോഷ്യല്‍ മീഡിയയില്‍.... 

Sana Javed Shoaib Malik Marriage1/6

പാക്കിസ്ഥാൻ ചലച്ചിത്രമേഖലയിലെ വലിയ പേരാണ് സന ജാവേദ്. നടി സന ജാവേദ് നിരവധി സിനിമകളിലും ടിവി ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

Who is Sana Javed? 2/6

2012ൽ ഷെഹർ-ഇ-ജാത് എന്ന ചിത്രത്തിലൂടെയാണ് സനയുടെ അരങ്ങേറ്റം. ഇതിന് ശേഷം 2013ൽ പ്യാരെ അഫ്‌സൽ എന്ന ചിത്രത്തിലൂടെ നടിക്ക് ഏറെ  ജനപ്രീതി ലഭിച്ചു. ഖാനി എന്ന റൊമാന്‍റിക് നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം സന ജാവേദ് ലക്സ് സ്റ്റൈൽ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 

Who is Sana Javed whom Shoaib Malik Married to?3/6

റിപ്പോർട്ടുകൾ അനുസരിച്ച് സന ജാവേദിന്‍റെ ഇത് രണ്ടാം വിവാഹമാണ്. 2020ലാണ് സന ജാവേദ് ഗായകൻ ഉമൈർ ജസ്വാളിനെ വിവാഹം കഴിച്ചത്. എന്നാൽ സന-ഉമൈർ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഇരുവരും വളരെ പെട്ടെന്ന് വിവാഹമോചിതരായി. 

Sana Javed life4/6

ഉമൈർ ജസ്വാളിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പാക്കിസ്ഥാൻ നടി സന ജാവേദ് തന്‍റെ മുൻ ഭർത്താവുമൊത്തുള്ള എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Sana Javed second marriage 5/6

ഇന്ന് നടന്ന വിവാഹ ചടങ്ങിന്‍റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.  'We created you in pairs, അൽഹംദുല്ലിലാഹ്', എന്ന അടിക്കുറിപ്പോടെയാണ് ഷൊയ്ബ് മാലിക് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. 

Sana Javed Shoaib Malik marriage6/6

ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്‌ ഷൊയ്ബ് മാലിക് പങ്കുവച്ച ആഹ്ലാദകരമായ സന്ദർഭത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിയിരിയ്ക്കുകയാണ്.