Seeds Benefits: ഈ വിത്തുകൾ കഴിക്കാം... നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ

വിത്തുകൾ വളരെ പോഷകഗുണമുള്ളതും നാരുകളുടെ മികച്ച ഉറവിടവുമാണ്. അവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ തുടങ്ങി പല പ്രധാന വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ വിത്തുകൾ ചേർക്കുന്നതിലൂടെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാം.

  • Jan 03, 2024, 10:55 AM IST

 

 

1 /5

മത്തങ്ങ വിത്തുകൾ അമിനോ ആസിഡുകൾ, അലനൈൻ, ഗ്ലൈസിൻ, ഗ്ലൂട്ടാമിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ സിങ്ക്, ഒമേഗ -3 അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല ഉറവിടവുമാണ്. അവയിൽ പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്.

2 /5

എള്ളിൽ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, കാത്സ്യം, ഫൈറ്റിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അതേസമയം കാർബോഹൈഡ്രേറ്റ് കുറവാണ്. സെസാമിൻ, സെസാമോളിൻ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇവ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പദാർഥങ്ങളാണ്. കൂടാതെ വിറ്റാമിൻ ഇ പ്ലസ് ഒമേഗ-6, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവയുടെ നല്ല ഉറവിടവുമാണ് എള്ള്. എള്ള് ദഹനത്തെ സഹായിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും നാഡീവ്യവസ്ഥയെ മികച്ചതാക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.

3 /5

സൂര്യകാന്തി വിത്തുകൾ ആരോഗ്യകരമായ നാഡീവ്യവസ്ഥയ്ക്ക് ആവശ്യമായ ബി കോംപ്ലക്സ് വിറ്റാമിനുകളാൽ സമ്പന്നമാണ്. കൂടാതെ ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയുടെ നല്ല ഉറവിടവുമാണ്. അവയിൽ ധാതുക്കൾ, സിങ്ക്, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്.

4 /5

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നാണ് ഫ്ളാക്സ് സീഡുകൾ. എള്ളിനേക്കാൾ ഏഴിരട്ടി ലിഗ്നാനുകളുടെ ഉറവിടം ഫ്ളാക്സ് സീഡാണ്. ഇത് നാരുകൾ നൽകുന്നു, ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

5 /5

ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച സസ്യ അധിഷ്ഠിത ഉറവിടമാണ്. അവ വളരെ പോഷക സാന്ദ്രമാണ്. വെറും രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകൾ 10 ഗ്രാം നാരുകൾ നൽകുന്നു, നിങ്ങളുടെ ദൈനംദിന ആവശ്യത്തിന്റെ മൂന്നിലൊന്നാണിത്. കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ചിയ വിത്തിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും നാരുകളും ചേർന്ന ചിയ വിത്തുകൾ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola