International Destinations: ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന മനോഹരമായ രാജ്യങ്ങൾ

Cheap International Destinations: യാത്രകൾ പലർക്കും വളരെ ഇഷ്ടമുള്ള കാര്യമായിരിക്കും. ബജറ്റാണ് വില്ലനാകുക. എന്നാൽ, നിങ്ങൾക്ക് ഒരു കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യണമെങ്കിൽ, ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാം. ഒരാൾക്ക് ഒരു ലക്ഷം രൂപയ്ക്ക് താഴെ ചിലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ പരിചയപ്പെടാം.

  • Mar 10, 2023, 18:39 PM IST

വിനിമയ നിരക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിങ്ങളുടെ അവധി ദിനങ്ങൾക്കനുസരിച്ച് യാത്ര ബുക്കുചെയ്യുന്നതിന് മുമ്പ് വ്യക്തമായി അന്വേഷിക്കേണ്ടതാണ്.

1 /7

വിയറ്റ്നാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ് വിയറ്റ്നാം.

2 /7

ദുബായ്, അബുദാബി, ഷാർജ, അൽഐൻ എന്നിവയെല്ലാം സന്ദർശിക്കാം. ഡെസേർട്ട് സഫാരി, സ്കെയിലിംഗ് ബുർജ് ഖലീഫ, ഗ്രാൻഡ് മോസ്ക്കുകൾ, ഹെറിറ്റേജ് മ്യൂസിയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാനുണ്ട്.

3 /7

നിങ്ങൾക്ക് ബാങ്കോക്കിന്റെ നൈറ്റ് ലൈഫ് ആസ്വദിക്കണോ, മഹത്തായ ക്ഷേത്രങ്ങൾ ആസ്വദിക്കണോ, ക്രാബിയിലെയോ ഫൂക്കറ്റിലെയോ ശാന്തമായ ബീച്ചുകൾ ആസ്വദിക്കണോ.. എങ്കിൽ തായ്ലൻഡിലേക്ക് പോകണം. ചരിത്രവും സംസ്കാരവും ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് തായ്ലൻഡ്.

4 /7

പുരാതന ശേഷിപ്പുകൾ, ശാന്തമായ ബീച്ചുകൾ, കുന്നുകളും താഴ്‌വരകളും, വിശാലമായ തേയിലത്തോട്ടങ്ങളുമുള്ള മനോഹരമായ ഒരു രാജ്യം. കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന മനോഹരമായ രാജ്യമാണ് ശ്രീലങ്ക.

5 /7

ഉൾക്കടലിലെ മനുഷ്യനിർമിത പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ച് സിംഗപ്പൂരിലെ ചൈനടൗണിലൂടെ നടന്ന് ചൈനീസ് ഭക്ഷണം ആസ്വദിച്ച് ബുദ്ധ ടൂത്ത് റെലിക് ക്ഷേത്രം സന്ദർശിക്കാം. സെന്റോസ ദ്വീപ് സന്ദർശിക്കുന്നതും മനോഹരമായ അനുഭവമായിരിക്കും.

6 /7

ചുരുങ്ങിയ ബജറ്റിൽ അവിസ്മരണീയമായ ഒരു അവധിക്കാലമാണ് ഫിലിപ്പീൻസിൽ ലഭിക്കുക. ഈ ദ്വീപസമൂഹം പ്രകൃതി സ്നേഹികൾക്കും സാഹസിക യാത്രാ പ്രേമികൾക്കും അനുയോജ്യമായ ഒരു സ്ഥലമാണ്. സിപ്പ് ലൈനിംഗ്, കയാക്കിംഗ്, മൗണ്ടൻ ബൈക്കിംഗ് എന്നിവയെല്ലാം ഫിലിപ്പീൻസിൽ ആസ്വദിക്കാം.

7 /7

ബീച്ച് പ്രേമികൾക്ക് വളരെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് മലേഷ്യ. മനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും മലേഷ്യയിലുണ്ട്. ലങ്കാവിയുടെ ബീച്ചുകൾ, ബോർണിയോയിലെ കാടുകൾ, മലേഷ്യയിലെ ക്വാലാലംപൂരിലെ അംബരചുംബികളായ കെട്ടിടങ്ങൾ എന്നിവ നിങ്ങൾക്ക് ആസ്വദിക്കാം.

You May Like

Sponsored by Taboola