Diabetes: ഈ ഏഴ് ജീവിതശൈലികൾ ഒഴിവാക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഭക്ഷണ ശീലങ്ങളും അനാരോഗ്യകരമായ ജീവിതരീതിയുമാണ് ഇതിന്റെ പ്രധാന കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ടൈപ്പ് 1 പ്രമേഹം ജനിതകമാണ്, കുടുംബ ചരിത്രം ഇതിൽ പ്രധാന ഘടകമാണ്. എന്നാൽ, ടൈപ്പ് 2 പ്രമേഹം മോശമായ ഭക്ഷണക്രമവും തെറ്റായ ജീവിതശൈലി തിരഞ്ഞെടുപ്പും വഴി ഉണ്ടാകുന്നതാണ്.

  • Sep 17, 2022, 17:25 PM IST

ഒരു പ്രമേഹ രോഗിയാകുന്നത് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യങ്ങൾ അറിയണം. കാരണം ചികിത്സയേക്കാൾ പ്രതിരോധമാണ് എപ്പോഴും നല്ലത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പ്രധാനമാണ്. തെറ്റായ ഏഴ് ജീവിതശൈലികൾ ഇവയാണ്.

1 /7

അലസമായ ജീവിതശൈലി ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം. നീണ്ടുനിൽക്കുന്ന നിഷ്‌ക്രിയത്വം, ഹൃദയത്തിനും ശ്വാസകോശത്തിനും ഹാനികരമാണ്. ദിവസം മുഴുവനും ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  

2 /7

ഉയർന്ന കലോറി ഉപഭോഗം ടൈപ്പ് 2 പ്രമേഹത്തിനും ശരീരഭാരം വർധിക്കുന്നതിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. വ്യായാമം ശീലമാക്കേണ്ടത് പ്രധാനമാണ്.

3 /7

വ്യായാമം ശരീരത്തിന്റെ ശ്വസനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹം കുടുംബത്തിൽ ആർക്കെങ്കിലും ഉള്ളവരാണെങ്കിൽ, വ്യായാമം ശീലമാക്കുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കും. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റോ ആഴ്ചയിൽ അഞ്ച് ദിവസമോ വ്യായാമം ചെയ്യേണ്ടതുണ്ട്.

4 /7

ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയെല്ലാം അമിതമായ പുകവലിയും മദ്യപാനവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. പുകവലി ധമനികളെ ചുരുക്കുകയും രക്തക്കുഴലുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത് പ്രമേഹത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതമായ മദ്യപാനം ഫാറ്റി ലിവർ രോഗത്തിന് കാരണമാകുന്നതിനാൽ ഈ കാര്യങ്ങൾ ഒഴിവാക്കുക.

5 /7

ആരോഗ്യകരമായ ഭക്ഷണം, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയെല്ലാം പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദീർഘകാല വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രോട്ടീനുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം ശരീരത്തിലെ ഇൻസുലിൻ അളവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

6 /7

കരളിലും ശരീരത്തിന്റെ മറ്റ് ആന്തരിക അവയവങ്ങളിലും അടിഞ്ഞുകൂടുന്ന വിസറൽ കൊഴുപ്പ് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൽഫലമായി, ഒരു വ്യക്തിയുടെ ഭാരം ഉയരാൻ തുടങ്ങുന്നു, ഇത് ഭാവിയിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ബോഡി മാസ് ഇൻഡക്സ് കുറവുള്ളവർക്ക് അപകടസാധ്യത കുറവാണ്.

7 /7

സമ്മർദ്ദം ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു. ഇത് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, പ്രമേഹം എന്നിവയുടെ അപകടം വർധിപ്പിക്കുന്നു. വ്യായാമം, ധ്യാനം, ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം സമ്മർദ്ദം ഒഴിവാക്കണം. കാരണം സമ്മർദ്ദം അനുഭവിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

You May Like

Sponsored by Taboola