മിനി സ്ക്രീനിലൂടെയാണ് ഷാലിൻ ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ഷാലിന് നിരവധി ഫോളോവേഴ്സ് ആണ് സോഷ്യല്‍ മീഡിയയിൽ ഉള്ളത്. മാത്രമല്ല ഷാലിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷാലിന്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള ഷാലിൻ മൂന്ന് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം ലോക്ക് ഡൗൺ കാലത്ത് താൻ 68 കിലോയിൽ നിന്നും 55 കിലോയിലേക്ക് ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്. ആ പുത്തൻ മെക്കോവർ ചിത്രങ്ങളാണ് ഷാലിൻ പങ്കുവെച്ചിരിക്കുന്നത്.