മികച്ച ടെന്നീസ് താരം മരിയ ഷറപ്പോവ ഫെബ്രുവരി 26 ന് ടെന്നീസില്‍ നിന്നും വിരമിച്ചു.
മരിയ ഷറപ്പോവ ഒന്നും രണ്ടുമല്ല അഞ്ചു തവണയാണ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. അത് അവരുടെ കരിയറിലെ മികച്ച നേട്ടമാണ്.
32 കാരിയായ മരിയ ഷറപ്പോവ അടുത്ത കാലത്തേറ്റ പരിക്കുകളെ തുടര്‍ന്നാണ് ടെന്നീസിനോട് വിട പറഞ്ഞത്.
2005 ലും 2008 ലും ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് മരിയ ഷറപ്പോവയെ ആയിരുന്നു,
2011 ല്‍ ടൈം പുറത്തിറക്കിയ 30 മികച്ച വനിതാ ടെന്നീസ് കളിക്കാരില്‍ ഷറപ്പോവയും ഉണ്ടായിരുന്നു.
2012 ല്‍ ടെന്നീസ് ചാനലിന്‍റെ മികച്ച നൂറു കളിക്കാരില്‍ ഒരാളായിരുന്നു ഷറപ്പോവ
2003 മുതല്‍ 2015 വരെ എല്ലാ വര്‍ഷവും ഒരു സിംഗിള്‍സ് കിരീടമെങ്കിലും ഷറപ്പോവ നേടിയിരുന്നു.
2012 ന് ശേഷം 2014 ല്‍ മരിയ ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നു. കൂടാതെ 2006 ല്‍ യുഎസ് ഓപ്പണും 2008 ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും നേടിയിട്ടുണ്ട്.
നിരോധിച്ച മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിനെ തുടര്‍ന്ന്‍ 2016 ല്‍ 15 മാസത്തേയ്ക്ക് ഷറപ്പോവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
കളിയില്‍ മാത്രമല്ല ഒന്നിലധികം ബ്രാന്‍ഡുകള്‍ക്കു വേണ്ടി മോഡലിംഗ് ചെയ്തിട്ടുണ്ട് ഷറപ്പോവ. മാത്രമല്ല ഇപ്പോഴും പല ബ്രാന്‍ഡുകളുമായും ബന്ധമുണ്ട്.