മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രൻ. 2014 ൽ പുറത്തിറങ്ങിയ ഞാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്.
Shruti Ramachandran latest photos: 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രമാണ് ശ്രുതിയുടെ കരിയറിൽ വഴിത്തിരിവായത്. തുടർന്ന് സൺഡേ ഹോളിഡേ (2017), നോൺസെൻസ് (2018) എന്നീ ചിത്രങ്ങളിലും ശ്രുതി തിളങ്ങി.
ചെന്നൈയിലാണ് ശ്രുതി രാമചന്ദ്രന്റെ ജനനം.
ശ്രുതിയുടെ കുടുംബം പിന്നീട് കൊച്ചിയിലേയ്ക് താമസം മാറ്റുകയായിരുന്നു.
ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷനിൽ ജോലി ചെയ്യുമ്പോളാണ് ശ്രുതി സിനിമയിലെത്തുന്നത്.
തിരക്കഥാകൃത്തായ ഫ്രാൻസിസ് തോമസിനെയാണ് ശ്രുതി വിവാഹം ചെയ്തിരിക്കന്നത്.
2020-ൽ മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി സ്പെഷ്യൽ പരാമർശം ശ്രുതിക്ക് ലഭിച്ചു.
സോഷ്യൽ മീഡിയയിൽ ശ്രുതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.