വരും ദിവസങ്ങളിൽ ശുക്രൻ ചന്ദ്രന്റെ രാശിയിൽ സഞ്ചരിക്കാൻ തുടങ്ങും. ചില രാശിക്കാർക്ക് ശുക്രൻ കർക്കടകം രാശിയിൽ വരുന്നത് വളരെ ശുഭകരമാണ്.
ശുക്രന്റെ സംക്രമണം 12 രാശികൾക്കും ശുഭ അശുഭ ഫലങ്ങൾ നൽകുന്നു. നിലവിൽ, ശുക്രൻ മിഥുന രാശിയിലാണ് സഞ്ചരിക്കുന്നത്. വരും ദിവസങ്ങളിൽ, ശുക്രൻ ചന്ദ്രന്റെ രാശിയായ കർക്കടകത്തിൽ സഞ്ചരിക്കും.
ജൂലൈ 30 വരെ ശുക്രൻ ചന്ദ്രന്റെ രാശിയിൽ തുടരും. ജൂലൈ 7ന് ആണ് കർക്കടകം രാശിയിലേക്ക് സംക്രമണം ചെയ്യുന്നത്. ചില രാശിക്കാർക്ക് ഇത് വളരെ ശുഭകരമാണ്. ശുക്രന്റെ ചലനത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്കാണ് പ്രയോജനം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...
ശുക്രൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നത് തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. വീട്ടിൽ സന്തോഷവും സമാധാനവുമുണ്ടാകും. വരുമാനം വർധിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ശുക്രന്റെ ചലനത്തിലെ മാറ്റം മിഥുനം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് നിക്ഷേപിക്കാൻ നിങ്ങൾക്ക് നല്ലൊരു ഇടപാട് ലഭിക്കും, ഇത് ലാഭകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ശുക്രന്റെ ഈ സംക്രമണം കർക്കടകം രാശിക്കാർക്ക് ശുഭകരമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. കരിയറിൽ പുതിയ ജോലികൾ ലഭിക്കും. തൊഴിൽപരമായും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)