ഇഞ്ചി ചേർത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചി നീരും ഇഞ്ചി ചായയുമെല്ലാം വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്.
ഇഞ്ചി വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണപദാർത്ഥമാണ്. ഇഞ്ചി ചേർത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചി നീരും ഇഞ്ചി ചായയുമെല്ലാം വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ സ്ഥിരമായി ഇഞ്ചി കഴിക്കുന്നതും നല്ലതല്ല. ഇഞ്ചിയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഇഞ്ചിക്ക് ആന്റി പ്ലേറ്റലെറ്റ് ഗുണങ്ങളുണ്ട്. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ കഴിക്കുന്ന ആളുകൾ കൂടിയ അളവിൽ ഇഞ്ചി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഹൃദ്രോഗവിദഗ്ധർ പറയുന്നത് ബിപിക്ക് മരുന്ന് കഴിക്കുന്നവർ ഇഞ്ചി തീർത്തും നിയന്ത്രിക്കണമെന്നാണ്. ഇഞ്ചി അധികമാകുന്നത് ഹൃദയത്തിന് നല്ലതല്ലെന്നും പറയാറുണ്ട്.
പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഇഞ്ചി അമിതമായി കഴിച്ചാൽ ഹൈപ്പോഗ്ലൈസീമിയയ്ക്കു കാരണമാകും. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇഞ്ചി കഴിക്കുന്നതിനെ പറ്റി ഡോക്ടറോട് സംസാരിക്കുന്നതാണ് നല്ത്.
ഗർഭിണികൾ ഇഞ്ചി അധികം കഴിക്കുന്നത് ഗർഭം അലസിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുമത്രേ. ഗർഭിണികൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ഡയറ്റ് ക്രമീകരിക്കുന്നതാണ് എപ്പോഴും നല്ലത്.
ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പേരു കേട്ടതാണെങ്കിലും ഇഞ്ചി അധികമായാലും ഗ്യാസ് കേറാനുള്ള സാധ്യത ഉണ്ട്. വെറും വയറ്റിൽ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ കൂട്ടുകയും വയറ് കേടാക്കുകയും ചെയ്യും.
ഇഞ്ചി അധികമളവിൽ കഴിക്കുമ്പോൾ ചിലർക്ക് വായിൽ അലർജി വരാം. ചൊറിച്ചിൽ, അരുചി, വായിൽ നീര് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)