SIIMA Awards 2023: സൈമ അവാർഡ്സ് 2023; മികച്ച ചിത്രം ന്നാ താൻ കേസ് കൊട്, നടൻ ടൊവിനോ, നടി കല്യാണി പ്രിയദർശൻ

ദക്ഷിണേന്ത്യയിലെ നാല് സിനിമാ രംഗത്തെ പ്രതിഭകള്‍ക്ക് പുരസ്കാരം നൽകുന്ന വേദിയാണ് സൈമ അവാർഡ്സ്. 2022ലെ മികച്ച മലയാള ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡ് വിതരണം ചെയ്തു.

1 /10

ടൊവിനോ തോമസ് ആണ് മികച്ച നടൻ. തല്ലുമാല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. ബേസിലാണ് ടൊവിനോയ്ക്കായി പുരസ്കാരം ഏറ്റുവാങ്ങിയത്.

2 /10

ബ്രോ ഡാഡിയിലെ അഭിനയത്തിന് കല്യാണി പ്രിയദർശൻ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.

3 /10

കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള ക്രിടിക്സ് അവാര്‍ഡ് നേടിയത്. ചിത്രം ന്നാ താന്‍ കേസ് കൊട്.

4 /10

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് ദർശന രാജേന്ദ്രൻ മികച്ച നടിക്കുള്ള ക്രിടിക്സ് അവാര്‍ഡ് സ്വന്തമാക്കി.

5 /10

സന്തോഷ് കുരുവിളയ്ക്കും കുഞ്ചാക്കോ ബോബനുമാണ് മികച്ച നിര്‍മ്മാതാവിനുള്ള പുരസ്താരം ലഭിച്ചത്. ചിത്രം 'ന്നാ താന്‍ കേസ് കൊട്'.

6 /10

മികച്ച പുതുമുഖ നിര്‍മ്മാതാവ് പുരസ്കാരം ഉണ്ണി മുകുന്ദന്‍ ഫിലിംസിന് ലഭിച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിനാണ് അവാർഡ്.

7 /10

മികച്ച നെ​ഗറ്റീവ് ഷെയ്ഡ‍് കഥാപാത്രം - വിനീത് ശ്രീനിവാസൻ. ചിത്രം - മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. ഹൃദയം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും വിനീത് ശ്രീനിവാസൻ നേടി.

8 /10

മികച്ച കൊമേഡിയന്‍ രാജേഷ് മാധവ്. ചിത്രം  'ന്നാ താന്‍ കേസ് കൊട്'. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഗായത്രി ശങ്കര്‍ മികച്ച പുതുമുഖ നടിയായി.  മികച്ച പുതുമുഖ നടൻ രഞ്ജിത്ത് സജീവ്. ചിത്രം - മൈക്ക്

9 /10

ബിന്ദുപണിക്കര്‍ മികച്ച സഹനടി. ചിത്രം റോഷാക്ക്. ലാൽ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ജയ ജയ  ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് ബേസില്‍ ജോസഫ് പ്രത്യേക ജൂറി പുരസ്കാരം നേടി.

10 /10

ഹിഷാം അബ്ദുൾ വഹാബ് ആണ് മികച്ച സംഗീത സംവിധായകന്‍, ചിത്രം ഹൃദയം. മൃദുല വാര്യർ - മികച്ച ഗായിക. ചിത്രം - പത്തൊന്‍പതാം നൂറ്റാണ്ട്. ജോബ് കുര്യനാണ് മികച്ച ഗായകന്‍.

You May Like

Sponsored by Taboola