Manjari Wedding ബാലകാല സുഹൃത്ത് ജെറിനാണ് വരൻ. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ.
ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായി ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. ചടങ്ങിൽ നടൻ സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്ത്. നടി പ്രിയങ്ക നായരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
തിരുവനന്തപുരം ആക്കുളത്ത് വെച്ച് ലളിതമായി ചടങ്ങുകളോടെയായിരുന്നു വിവാഹം.
മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ച ബാല്യകാല സുഹൃത്തുക്കളാണ് മഞ്ജരിയും ജെറിനും.
ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിന്‍. വിവാഹത്തിന് തയാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ മഞ്ജരി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിണ്ട് മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണിഗായികയായി മഞ്ജരിയെത്തുന്നത്. ആൽബങ്ങളിലൂടെയും സംഗീത ലോകത്ത് സജീവമാണ് മഞ്ജരി.