Solar Eclipse 2023: ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം, ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത് സുവർണ്ണ ദിനങ്ങൾ!!

ഈ വര്‍ഷത്തെ ആദ്യ  സൂര്യ ഗ്രഹണം സംഭവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതായത് ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം  2023 ഏപ്രിൽ 20, വ്യാഴാഴ്ച സംഭവിക്കാൻ പോകുന്നു. ഹിന്ദു മതത്തിലും ജ്യോതിഷത്തിലും സൂര്യഗ്രഹണം ശുഭകരമായി കണക്കാക്കുന്നില്ലെങ്കിലും, ഈ സൂര്യഗ്രഹണ ദിവസം, 5 ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.

Solar Eclipse 2023: ഈ വര്‍ഷത്തെ ആദ്യ  സൂര്യ ഗ്രഹണം സംഭവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതായത് ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം  2023 ഏപ്രിൽ 20, വ്യാഴാഴ്ച സംഭവിക്കാൻ പോകുന്നു. ഹിന്ദു മതത്തിലും ജ്യോതിഷത്തിലും സൂര്യഗ്രഹണം ശുഭകരമായി കണക്കാക്കുന്നില്ലെങ്കിലും, ഈ സൂര്യഗ്രഹണ ദിവസം, 5 ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.

1 /4

യഥാർത്ഥത്തിൽ, ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണ ദിനത്തിൽ, സർവാർത്ത സിദ്ധി, പ്രീതി തുടങ്ങിയ ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളുന്നു. ഇതുകൂടാതെ ഈ ദിവസം സൂര്യൻ ബുധൻ, രാഹു എന്നിവയുമായി സഖ്യമുണ്ടാക്കും. ഈ പ്രത്യേക ഗ്രഹനിലകൾ എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് ഇത് ഏറെ ശുഭകരമായിരിക്കും. അതായത് 3 രാശിക്കാര്‍ക്ക് ആദ്യ സൂര്യ ഗ്രഹണം സുവർണ്ണ ദിനങ്ങൾ കൊണ്ടുവരുന്നു...!! ഏതൊക്കെ രാശിക്കാർക്കാണ് സൂര്യഗ്രഹണം ശുഭകരവും ഫലദായകവുമാകുന്നത് എന്ന് നോക്കാം.  

2 /4

കര്‍ക്കിടകം രാശി  സൂര്യ ഗ്രഹണ  ദിവസം രൂപപ്പെടുന്ന ശുഭകരമായ യോഗം കര്‍ക്കിടകം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സമൂഹത്തില്‍ ഇത്തരക്കാരുടെ നിലയും ബഹുമാനവും വർദ്ധിക്കും. ഈ രാശിക്കാര്‍ക്ക്  തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ജോലി മാറാനുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസും നന്നായി നടക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതിനുള്ള ശക്തമായ അവസരങ്ങള്‍ ഉണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങൾക്ക് അവിസ്മരണീയമായ ഒരു യാത്ര പോകാനുള്ള അവസരവും ലഭിക്കും.  

3 /4

മിഥുനം രാശി ആദ്യ സൂര്യഗ്രഹണം മിഥുനം രാശിക്കാർക്ക് ഏറെ  ഗുണകരമായിരിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുക മാത്രമല്ല തൊഴില്‍ രംഗത്ത്‌ ഉന്നതിയുടെ വാതിലുകള്‍ തുറക്കുകയും ചെയ്യും. സർഗ്ഗാത്മകത അതിന്‍റെ ഉച്ചസ്ഥായിയിലായിരിക്കും. നിങ്ങൾക്ക് ചില വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ സമയത്ത് സാധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ താത്പര്യം വര്‍ദ്ധിക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. സമ്പത്ത് വര്‍ദ്ധിക്കും.  

4 /4

ധനു രാശി ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ധനു രാശിക്കാർക്ക് ഗുണം നൽകും. ഈ രാശിക്കാരുടെ  ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ അവസരം ലഭിക്കും. കൂടാതെ, ജോലിയിൽ പ്രമോഷൻ ലഭിക്കും. ശമ്പളം കൂടാം. ബിസിനസ് നടത്തുന്നവര്‍ക്ക് പുതിയ ഇടപാട് ഉറപ്പിക്കാന്‍ ഇത് നല്ല സമയമാണ്.  ഈ രാശിക്കാര്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാനും അത് ലഭിക്കാനും സാധിക്കും. എന്നാല്‍, ഈ രാശിക്കാര്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola