Solar Eclipse 2023: 5 ശുഭ യോഗങ്ങളുമായി സൂര്യ ഗ്രഹണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും പണവും വര്‍ഷിക്കും

Surya Grahan 2023 Effects: ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2023 ഏപ്രിൽ 20-ന് സംഭവിക്കാൻ പോകുന്നു. ഏറെ ശുഭ യോഗങ്ങളോടെയാണ് ഇത്തവണത്തെ സൂര്യ ഗ്രഹണം നടക്കുന്നത്. 

സൂര്യഗ്രഹണത്തിന് മുന്‍പ് ഏപ്രിൽ 14 ന്, സൂര്യൻ മേടം രാശിയിൽസംക്രമിച്ചു. അതുകൂടാതെ,  സൂര്യഗ്രഹണ ദിനത്തിൽ, സർവാർത്ത സിദ്ധി യോഗ, ബുദ്ധാദിത്യ യോഗ, ഹൻസ് യോഗ തുടങ്ങി നിരവധി ഐശ്വര്യ യോഗകളും രൂപപ്പെടുന്നുണ്ട്. ഈ മംഗളകരമായ യോഗങ്ങളുടെ രൂപീകരണം സൂര്യഗ്രഹണത്തിന്‍റെ അശുഭപ്രഭാവം ഒരു പരിധിവരെ ഇല്ലാതാക്കും. 

1 /6

മതഗ്രന്ഥങ്ങളിൽ സൂര്യഗ്രഹണം ശുഭകരമായി കണക്കാക്കുന്നില്ല, എന്നാൽ ഇത്തവണ സൂര്യഗ്രഹണ ദിനത്തിൽ ചില ശുഭകരമായ യോഗങ്ങള്‍  രൂപം കൊള്ളുന്നു, ഇത് ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമായ ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാര്‍ക്കാണ്  ഈ സൂര്യ ഗ്രഹണം ഗുണകരമാവുക എന്ന് നോക്കാം  

2 /6

മിഥുനം രാശി (Gemini Zodiac Sign)  ജ്യോതിഷം പറയുന്നതനുസരിച്ച് മിഥുനം രാശിക്കാർക്ക് സൂര്യഗ്രഹണം ഏറെ ശുഭകരമായിരിക്കും. ഈ ആളുകൾ ജോലിസ്ഥലത്ത് പ്രശംസ വര്‍ദ്ധിക്കും. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. ബഹുമാനം, സ്ഥാനം വർദ്ധിക്കും. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ വീണ്ടും ആരംഭിക്കും. 

3 /6

കര്‍ക്കിടകം  രാശി (Cancer Zodiac Sign)  ഇത്തവണത്തെ  സൂര്യഗ്രഹണ ദിവസം രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ കര്‍ക്കിടകം രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഇവര്‍ക്ക് കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. പ്രമോഷൻ, ശമ്പള വര്‍ദ്ധന, ജോലി മാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കും, നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ സ്വാധീനം വർദ്ധിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. 

4 /6

ചിങ്ങം രാശി  (Leo Zodiac Sign)  ചിങ്ങം രാശിക്കാർക്കും ഇത്തവണത്തെ സൂര്യഗ്രഹണം ഗുണം ചെയ്യും. ഈ ആളുകളുടെ പ്രണയ ജീവിതം കൂടുതല്‍ സ്നേഹം നിറഞ്ഞതാകും. ബന്ധത്തിൽ പ്രണയം വർദ്ധിക്കും. ബിസിനസ് വർദ്ധിക്കും. വരുമാനം കൂടും, ഭൂമി-വാഹനം വാങ്ങാനുള്ള യോഗവും ഉണ്ട്.  മതപരമായ പ്രവർത്തനങ്ങളിൽ മനസ്സ് വ്യാപൃതമാകും. പോസിറ്റീവ് എനർജി വർദ്ധിക്കും. 

5 /6

ധനു രാശി (Sagittarius Zodiac Sign)  സൂര്യഗ്രഹണം ധനു രാശിക്കാർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത നൽകുന്നു. ഈ രാശിക്കാര്‍ക്ക്  പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും.  

6 /6

കുംഭം രാശി (Aquarius Zodiac Sign)  സൂര്യഗ്രഹണം കുംഭം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും.  ഈ രാശിക്കാര്‍ക്ക് ഒരു തീർത്ഥാടനത്തിന് പോകാനുള്ള അവസരം ലഭിക്കും. ശാരീരിക പ്രശ്‌നങ്ങൾ മാറിക്കിട്ടും. കഠിനാധ്വാനത്തിന്‍റെ പൂർണ ഫലം ലഭിക്കും. പ്രണയ ജീവിതം മികച്ചതായിരിയ്ക്കും. ബന്ധങ്ങൾ മെച്ചപ്പെടും   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola