Sun and Mars Conjunction: ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറും. ഒരേ രാശിയിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ അതിനെ യുതി എന്ന് പറയും. അതിന്റെ ശുഭവും അശുഭവുമായ ഫലം എല്ലാ രാശിക്കാരിലും വന്നുചേരും.
Mangal and Surya Yuti: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറാറുണ്ട്. ചില ഗ്രഹങ്ങൾക്ക് രാശി മാറാൻ വളരെ കുറച്ച് സമയം മതിയാകും എന്നാൽ ചിലർക്ക് വളരെ ദൂരം സഞ്ചരിക്കേണ്ടിവരും.
ചിലപ്പോൾ രണ്ടോ മൂന്നോ ഗ്രഹങ്ങൾ ഒരേ രാശിയിൽ കൂടിച്ചേരും. ആ യോഗത്തെ യുതി എന്നാണ് വിളിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും സംക്രമിക്കും. ആഗസ്ത് 17 ന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിക്കും. ഈ രാശിയിൽ ചൊവ്വ നേരത്തെ ഉണ്ടായിരിക്കും. അങ്ങനെ സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ ഉണ്ടാകും. ഇവ രണ്ടും കൂടിച്ചേരുന്നത് വലിയ മാറ്റങ്ങളുണ്ടാക്കും. ഇത് 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ മാറ്റം 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
കർക്കിടകം (Cancer): കർക്കടക രാശിക്കാർക്ക് സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ വളരെയധികം ഗുണം ചെയ്യും. ഈ കൂട്ടുകെട്ട് ഇവർക്ക് ധാരാളം പണം നൽകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. മുടങ്ങിക്കിടക്കുന്ന പണം കണ്ടെത്താനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആവശ്യമായ ജോലികൾ പൂർത്തിയാക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും.
മേടം (Aries): ചൊവ്വ-സൂര്യ സംഗമം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. ജോലിയിൽ സ്ഥിതി മെച്ചപ്പെടും. എവിടെനിന്നും പെട്ടെന്ന് ധനം കണ്ടെത്താം. പ്രണയ ജീവിതം നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.
ചിങ്ങം (Leo): ചൊവ്വയുടെയും സൂര്യന്റെയും സംയോഗം ചിങ്ങ രാശിയിലാണ് നടക്കുന്നത് . ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. ഇണയുമായുള്ള ബന്ധം ശക്തമാകും. ആരോഗ്യം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)