Pashvik Yog: പാശ്വിക് യോഗം, ചന്ദ്ര രാശിയിൽ സൂര്യൻ, ഈ രാശിക്കാര്‍ക്ക് വളരെ മോശം സമയം

Sun Transit in Cancer 2023:  ജ്യോതിഷം അനുസരിച്ച്  നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന്‍  കണക്കാക്കപ്പെടുന്നത്. സൂര്യന്‍ എല്ലാ മാസവും അതിന്‍റെ രാശി മാറുന്നു.  ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം എന്നാണ് ജ്യോതിഷം പറയുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്‍ ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. 

സൂര്യ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ ഏറെ ശുഭ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ മോശം സമയമാവാം. ജൂലൈയിൽ സൂര്യൻ മിഥുനം രാശി വിട്ട്  കർക്കിടക രാശിയിൽ സഞ്ചരിക്കും. ജൂലൈ 16ന് പുലർച്ചെ 4.59ന് സൂര്യൻ കർക്കടക രാശിയിൽ പ്രവേശിച്ചു.  ആഗസ്റ്റ് 16 വരെ സൂര്യന്‍ കർക്കിടക രാശിയിൽ തുടരും.

1 /4

  സൂര്യന്‍റെ കര്‍ക്കിടക രാശിയിലെ സംക്രമണം ചില രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങൾ നല്‍കും. എന്നാല്‍,  ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ സമയം വളരെ മോശമാണ്. കാരണം ഈ സമയം  പാശ്വിക് യോഗം രൂപപ്പെട്ടു,  ഇത് ജ്യോതിഷത്തിൽ ഇത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ യോഗത്തിന്‍റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാം.  ഈ സമയത്ത് ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ രാശിക്കാര്‍ക്ക് ധനനഷ്ടവും അനാരോഗ്യവും നേരിടേണ്ടി വന്നേക്കാം. ഈ രാശിക്കാര്‍ ആരൊക്കെയാണ് എന്നറിയാം...    

2 /4

മിഥുനം   (Gemini Zodiac Sign)  ജ്യോതിഷ പ്രകാരം, Pashvik Yog മിഥുന രാശിക്കാർക്ക് വളരെ ദോഷം ചെയ്യും. കാരണം ഈ രാശിക്കാരുടെ സംക്രമ ജാതകത്തിൽ കേന്ദ്രത്തിലും ത്രികോണ ഭവനത്തിലും ശുഭഗ്രഹം ഇല്ല. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ അമ്മയുടെ ആരോഗ്യം മോശമായേക്കാം. ഈ സമയത്ത് വസ്തുവകകളും മറ്റും വാങ്ങുന്നത് ഒഴിവാക്കുക. പങ്കാളിയുമായി അകൽച്ച ഉണ്ടാകാം. സംവാദം ഒഴിവാക്കുക. ജോലി ചെയ്യുന്നവർക്ക് ഈ സമയത്ത് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ആസൂത്രിതമായ രീതിയിൽ പ്രവർത്തിക്കുക. കൂടാതെ ഒരു ജോലിയിലും അശ്രദ്ധ കാണിക്കരുത്. 

3 /4

കന്നി രാശി  (Leo Zodiac Sign)  ഈ രാശിക്കാർക്കും Pashvik Yog വളരെ വേദനാജനകമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിൽ കേന്ദ്രത്തിലും ത്രികോണത്തിലും  ശുഭഗ്രഹം ഇല്ല. അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതിയ ജോലിയും ആരംഭിക്കരുത്. ഈ കാലയളവിൽ നിങ്ങൾക്ക് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പങ്കാളിത്ത ജോലിയിൽ നഷ്ടം സംഭവിക്കാം. ബിസിനസ് പങ്കാളികളുമായുള്ള ബന്ധം വഷളാകും. 

4 /4

ധനു രാശി  (Sagittarius Zodiac Sign)  ജ്യോതിഷ പ്രകാരം, ഈ സമയം വളരെ ദോഷകരവും ഈ രാശിക്കാർക്കും പ്രതികൂല ഫലങ്ങൾ നൽകും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും നിങ്ങളെ അലട്ടും. മാതാവിന്‍റെ  ആരോഗ്യനിലയിൽ ആശങ്കയുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളിൽ ജാഗ്രത പാലിക്കുക. സംവാദം ഒഴിവാക്കുക. പെട്ടെന്ന് ലാഭം ഉണ്ടാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola