Oommen Chandy: ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ; കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ ​ഗാന്ധി- ചിത്രങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ. സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

  • Jul 18, 2023, 17:23 PM IST
1 /11

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ.

2 /11

ബെം​ഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ  രാഹുൽ ​ഗാന്ധിയും സോണിയ ​ഗാന്ധിയും മുതിർന്ന കോൺ​ഗ്രസ് നേതാക്കളും എത്തി.

3 /11

കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ചാണ് സോണിയയും രാഹുലും മടങ്ങിയത്.

4 /11

ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്.

5 /11

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു അദ്ദേഹം.

6 /11

1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലെത്തി.

7 /11

രണ്ടു ടേമുകളിലായി ഏഴ് വർഷം മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.

8 /11

ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം.

9 /11

അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചു.

10 /11

പുതുപ്പള്ളിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

11 /11

ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.

You May Like

Sponsored by Taboola