ചൈത്രമാസത്തിലെ പഞ്ചഗ്രഹ സംയോജനം; ദുർ​ഗാദേവിയുടെ അനു​ഗ്രഹത്താൽ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ

Grah Gochar: ഹിന്ദു കലണ്ടർ അനുസരിച്ച്, ചൈത്ര മാസം തുടങ്ങി കഴിഞ്ഞു. ഈ വർഷം ചൈത്രമാസത്തിൽ അഞ്ച് രാജയോഗങ്ങളാണ് രൂപം കൊള്ളുന്നത്. ഇത് എല്ലാ രാശിക്കാർക്കും അനുകൂലമായിരിക്കും. മാത്രമല്ല, ചൈത്രമാസത്തിന്റെ രണ്ടാം പകുതിയിൽ, പഞ്ചഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. സൂര്യൻ, ചന്ദ്രൻ, വ്യാഴം, ബുധൻ, നെപ്റ്റ്യൂൺ എന്നിവയുടെ സംയോജനം മീനരാശിയിൽ നടക്കും. ഈ അഞ്ച് ഗ്രഹങ്ങളുടെ സംയോജനം മൂലം ഏതൊക്കെ രാശികൾ പ്രത്യേക നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് നോക്കാം.

 

1 /4

മിഥുനം: മീനരാശിയിൽ ഉണ്ടാകുന്ന ഗ്രഹങ്ങളുടെ സംയോജനം മിഥുനം രാശിക്ക് ഗുണം ചെയ്യും. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ബിസിനസിൽ ലാഭമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും.   

2 /4

കർക്കടകം: കർക്കടക രാശിക്കാർക്ക് ഗ്രഹങ്ങളുടെ മഹാസംയോജനം അനുകൂല ഫലങ്ങൾ നൽകും. ജോലിയിൽ പ്രമോഷൻ ലഭിക്കും. വരുമാനം ഇരട്ടിയാകും. സഹോദരങ്ങളുടെ പൂർണ പിന്തുണ ലഭിക്കും. ദുർഗ്ഗാദേവിയെ ആരാധിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഭാഗ്യം നിങ്ങളെ തേടിയെത്തും.  

3 /4

കന്നി: ഗ്രഹങ്ങളുടെ സംയോജനം നിങ്ങൾക്ക് ഗുണം ചെയ്യും. ഈ നവരാത്രിയിൽ നിങ്ങൾക്ക് വസ്തുവോ വീടോ വാങ്ങാൻ അവസരമുണ്ടാകും. തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാകും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. സ്ത്രീകൾക്ക് സ്വർണം വാങ്ങാൻ അവസരമുണ്ട്.  

4 /4

മീനം: മീനരാശിക്ക് ദുർഗ്ഗാദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ട്. ഇത് നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കും. പണം നിക്ഷേപിക്കാൻ അനുകൂല സമയമാണിത്. ഭാവിയിൽ നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട് ഒരു നിർണായക തീരുമാനം എടുക്കാൻ സാധ്യതയുണ്ട്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola