Surya Grahan 2021: ശനി ജയന്തിയിൽ 148 വർഷത്തിനുശേഷമുള്ള സൂര്യഗ്രഹണം; അറിയാം സമയം, മുൻകരുതലുകൾ..

ജ്യോതിഷമനുസരിച്ച് സൂര്യഗ്രഹണത്തിന്റെ സ്വാധീനം ലോകമെമ്പാടും ഉണ്ട്. ഓരോരുത്തർക്കും അതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങൾ നേരിടേണ്ടിവരും. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ജൂൺ 10 അതായത് ഇന്നാണ്.  ഇന്ന് വ്യാഴാഴ്ച. ശനി ജയന്തി, ജ്യേഷ്ഠ അമാവസ്യ എന്നിവവരുന്നു.  

1 /5

2021 ലെ ഈ സൂര്യഗ്രഹണം സവിശേഷമാണ് കാരണം ശനി ജയന്തിയിൽ 148 വർഷത്തിനുശേഷം ഗ്രഹണം രൂപം കൊള്ളുന്നു. ഇതിന് മുൻപ് ശനി ജയന്തിയിൽ സൂര്യഗ്രഹണം നടന്നത് 1873 മെയ് 26 നാണ്

2 /5

ഇന്ത്യയിൽ ഭാഗിക ഗ്രഹണം കാണുമെന്നാണ് വിവരം. എന്നാൽ ഗ്രഹണം ഭാഗികമാണെങ്കിലും എല്ലാ നിയമങ്ങളും ഈ സമയത്ത് പാലിക്കണമെന്ന് ജ്യോതിഷികൾ വിശ്വസിക്കുന്നു.

3 /5

സൂര്യഗ്രഹണം 2021 ജൂൺ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:42 മുതൽ ആരംഭിച്ച് വൈകുന്നേരം 06:41 ന് അവസാനിക്കും.

4 /5

ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഗ്രഹണ സമയത്ത് പുതിയ ജോലി ആരംഭിക്കരുത്. ജോതിഷപരമായ ഒരു ജോലിയും ചെയ്യാൻ പാടില്ല. നഖം കടിക്കുന്നത് മുടി ചീകുന്നത് എന്നിവ ഈ സമയം ചെയ്യാൻ പാടില്ല.  ഗ്രഹണ സമയത്ത് ഉറങ്ങരുത് അതുപോലെ കത്തികളോ മൂർച്ചയുള്ള വസ്തുക്കളോ ഉപയോഗിക്കരുത്.

5 /5

ഗ്രഹണത്തിന് മുമ്പ് വേവിച്ച ഭക്ഷണത്തിൽ തുളസിയില ഇടുക. ഗ്രഹണ സമയത്ത് ഇഷ്ത ദൈവത്തെ ആരാധിക്കുക. മന്ത്രങ്ങൾ ചൊല്ലുക. ഗ്രഹണ സമയത്ത്, വീടിന്റെ പൂജാമുറിയിലെ  വാതിലുകൾ അടയ്ക്കുക. സൂര്യഗ്രഹണത്തിൽ സംഭാവന ചെയ്യുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ഗ്രഹണം കഴിഞ്ഞാൽ വീട് വൃത്തിയാക്കുക. ഗംഗാജലം വീട്ടിൽ തളിക്കുക. ഗ്രഹണം കഴിഞ്ഞാൽ കുളിക്കുക.

You May Like

Sponsored by Taboola