ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ഇനി അമേരിക്കയില്‍. ന്യൂജേഴ്‌സിയിലാണ് സ്വാമി നാരായണ്‍ അക്ഷര്‍ഥാം ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്.
Swaminarayan Akshardham in US images: പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന ഖ്യാതിയും സ്വാമി നാരായൺ അക്ഷർഥാം ക്ഷേത്രത്തിനുണ്ട്. റോബിൻസ്‌വില്ലെ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒക്ടോബർ 8 ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തിരുന്നു.
ലോകമെമ്പാടും 10 ലക്ഷത്തിലധികം അനുയായികളുള്ള ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ (BAPS) വിഭാഗത്തിന്റെ സ്ഥാപകനാണ് ഭഗവാൻ സ്വാമിനാരായണൻ.
191 അടി ഉയരത്തിൽ പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം 185 ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്ര നിർമ്മാണത്തിനായി ഇന്ത്യ, ബൾഗേറിയ, ഇറ്റലി, ഗ്രീസ്, തുർക്കി എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട്.
രാമായണം, മഹാഭാരതം തുടങ്ങിയവയിലെ കഥകളും നൃത്തരൂപങ്ങളുമെല്ലാം ക്ഷേത്രത്തിന്റെ ചുവരുകളിൽ കൊത്തി വെച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ സൗന്ദര്യവും ആത്മീയതയും അനുഭവിക്കാൻ എല്ലാ മത വിഭാഗങ്ങളിലെയും ആളുകളെ സ്വാഗതം ചെയ്തിട്ടുണ്ട്.
12,500 സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥ സേവനവും സമർപ്പണവും ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചു.
ക്ഷേത്ര നിർമ്മാണത്തിനായി 10 ദിവസം മുതൽ 5 വർഷം വരെ മാറ്റി വെച്ച സന്നദ്ധ പ്രവർത്തകരുണ്ട്.