ദൈവവും പ്രേതവും അദൃശ്യ ശക്തികളാണെന്ന് കേട്ടാണ് കുട്ടികള്‍ വളരുന്നത്. ഇതില്‍ ദൈവം നല്ല ശക്തിയാകുമ്പോള്‍ പ്രേതവും ആത്മാവുമെല്ലാം ദുഷ്ടശക്തിയോ നെഗറ്റീവ് എനര്‍ജിയോ ആകുന്നു.
Nakshatras Who Can Experience The Presence Of Ghosts: ദൈവമുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പണ്ട് മുതല്‍ തന്നെ തര്‍ക്കം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ദൈവത്തില്‍ വിശ്വാസമുണ്ടെങ്കില്‍ പ്രേതത്തിലും വിശ്വസിക്കണമെന്നാണ് പലരുടെയും വാദം.
പ്രേതമുണ്ടോ ഇല്ലയോ എന്ന കാര്യം വിശ്വസിച്ചാലും ഇല്ലെങ്കിലും ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് പ്രേതസാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്ന് പറയുന്നു. മനുഷ്യഗണത്തില്‍ ഉള്‍പ്പെടുന്ന നക്ഷത്രക്കാര്‍ക്കാണ് ഈ കഴിവുള്ളത്. ആ നക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
തിരുവാതിര: ആത്മാവിനെ തിരിച്ചറിയാന്‍ പ്രത്യേക കഴിവുള്ളവരാണ് തിരുവാതിര നക്ഷത്രക്കാര്‍. ചില സാഹചര്യങ്ങളില്‍ ഇവര്‍ക്ക് നിഴലോ ശബ്ദമോ ഗന്ധമോ വഴി പ്രേതസാന്നിധ്യം മനസിലാക്കാന്‍ കഴിയും.
പൂയം: അസാധാരണമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ അത് പെട്ടെന്ന് മനസിലാക്കുന്നവരാണ് പൂയം നക്ഷത്രക്കാര്‍. ഇവരും ശബ്ദവും ഗന്ധവും നിഴലും നോക്കി ആത്മാക്കളുടെ സാന്നിധ്യം മനസിലാക്കും. ഇവര്‍ക്ക് നേരിട്ട് ആത്മാക്കളെ കാണാന്‍ പോലും സാധിക്കുമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്.
പൂരം: പ്രേതസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ എത്തിയാല്‍ സ്വന്തം ശരീരം തന്നെ ഈ നക്ഷത്രക്കാര്‍ക്ക് സൂചനകള്‍ നല്‍കും. ശരീരത്തില്‍ അസാധാരണമായി കുളിര് കോരുന്നത് പോലെ ഇവര്‍ക്ക് അനുഭവപ്പെടും. അതിനാല്‍ തന്നെ ചില വീടുകളിലേയ്ക്ക് പോകാന്‍ ഇവര്‍ തയ്യാറാകാറില്ല.
അനിഴം: ദേവഗണത്തില്‍ പെടുന്നവരാണ് അനിഴം നക്ഷത്രക്കാര്‍. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ പലപ്പോഴും ആത്മാക്കളുടെ സാന്നിധ്യം ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. നോക്കി നില്ക്കുമ്പോള് പെട്ടെന്ന് നിഴല്‍ അപ്രത്യക്ഷമാകുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെടും.
തിരുവോണം: ശബ്ദത്തിലൂടെ പ്രേതസാന്നിധ്യം തിരിച്ചറിയുന്നവരാണ് തിരുവോണം നക്ഷത്രക്കാര്‍. ഇവര്‍ക്ക് നിഴലുകള്‍ പിന്തുടരുന്നതായി അനുഭവപ്പെടും. മറ്റ് ഉപദ്രവങ്ങളോ ദോഷങ്ങളോ ഇവര്‍ക്ക് ഇതിനാല്‍ ഉണ്ടാകില്ല. മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമില്ലാത്ത ഈ കാര്യങ്ങള്‍ ഇവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)