​Vinayaka Chathurthi: ഗണപതി അനു​ഗ്രഹം ചൊരിയും; വിനായക ചതുർത്ഥിയോടെ ഈ നാളുകാരുടെ ഭാ​ഗ്യം തെളിയും

ഗണപതിക്ക് വിശേഷപ്പെട്ട ദിവസമാണ് വിനായക ചതുർത്ഥി. സെപ്റ്റംബർ 7 ശനിയാഴ്ചയാണ് ഈ വർഷത്തെ വിനായക ചതുർത്ഥിയാഘോഷം. 

 

വിനായക ചതുർത്ഥിയോടെ ഈ 7 നക്ഷത്രക്കാർക്ക് ഐശ്വര്യമുണ്ടാകും. ​ഗണപതി ഭ​ഗവാന്റെ അനു​ഗ്രഹം ഇവർക്കുണ്ടാകും. 

 

1 /8

ഉത്രട്ടാതി - നിലവിൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഇവർക്ക് വിനായക ചതുർത്ഥിയോടെ നേട്ടങ്ങളുണ്ടാകും. തടസങ്ങൾ മാറി സർവൈശ്വര്യമുണ്ടാകും.  

2 /8

തൃക്കേട്ട - വിനായക ചതുർത്ഥിയോടെ ഇക്കൂട്ടരുടെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ മാറും. ജീവിതത്തിൽ സർവൈശ്വര്യങ്ങളും ലഭിക്കും.   

3 /8

പൂരാടം - പൂരാടം നാളുകാരുടെ ജീവിതത്തിലെ സകല ദുഖങ്ങളും ദുരിതങ്ങളും അവസാനിക്കും. ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവുമുണ്ടാകും. സാമ്പത്തിക പുരോഗതിയും തൊഴിൽ പുരോ​ഗതിയുമുണ്ടാകും.  

4 /8

ഉത്രം - ഉത്രം നാളുകാരുടെ ജീവിതത്തിൽ ദോഷങ്ങൾ മാറി നല്ല കാര്യങ്ങൾ വന്നു ചേരും. മുടങ്ങി കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കും.  

5 /8

അത്തം - അത്തം നക്ഷത്രക്കാർക്ക് സൗഭാഗ്യം വന്നുചേരുന്ന സമയമാണ് വിനായക ചതുർത്ഥി. ജീവിതത്തിൽ സുഖവും സമൃദ്ധിയുമുണ്ടാകും.   

6 /8

അനിഴം - അനിഴം നാളുകാർക്കും ഇത് നല്ല കാലമാണ്. ഇവരുടെ മനസിലെ ദുഖങ്ങളും പ്രയാസങ്ങളുമെല്ലാം മാറും. വിനായക ചതുർത്ഥി കഴിയുമ്പോൾ സാമ്പത്തിക നേട്ടമുണ്ടാകും. കടങ്ങൾ വീട്ടുകയും ബന്ധങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്യും.  

7 /8

ചിത്തിര - ചിത്തിര നാളുകാർക്ക് ഈ സമയം ഭ​ഗവാന്റെ അനു​ഗ്രഹമുണ്ടാകും. ജീവിതത്തിൽ ഐശ്വര്യം വന്നുചേരും  

8 /8

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola