പുതുവർഷത്തിൽ ഇവരുടെ ഭാഗ്യം കൂടുതൽ പ്രകാശിക്കും, ആ ഭാഗ്യ രാശികൾ ഏതൊക്കെ? അറിയാം

പുതുവർഷം അതായത്  2022 ആരംഭിച്ചു കഴിഞ്ഞു.  എല്ലാ കാര്യത്തിലും വിജയം, പണം, പുരോഗതി എന്നിവ നേടാനുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ട്.  എന്നാൽ ചില രാശിക്കാർ ഈ കാര്യത്തിൽ ശരിക്കും ഭാഗ്യവാന്മാരാണ്. ഇക്കൂട്ടരുടെ സ്വപ്നങ്ങളാണ് ഈ വർഷം പൂർത്തീകരിക്കാൻ പോകുന്നത്. ഏറെ നാളായി കാത്തിരിക്കുന്ന എല്ലാ ലക്ഷ്യങ്ങളും അവർ നേടിയെടുക്കും. ഗ്രഹങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ചലനങ്ങൾ ഇവർക്ക് പല വിജയങ്ങളും രുചിക്കാൻ കഴിയും.

1 /5

ശനിയുടെ മഹാദശ നേരിടുന്ന രാശിക്കാർക്ക് 2022 ഏപ്രിലിൽ ശനിയുടെ രാശിമാറ്റത്തിന് ശേഷം വളരെയധികം ആശ്വാസം ലഭിക്കും. അവർക്ക് ഏഴര ശനിയില നിന്നും ആശ്വാസം ലഭിക്കും. ശനി സംക്രമിക്കുന്നതോടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ താനേ ചെയ്തു തുടങ്ങും. പുരോഗതിയും ഐശ്വര്യവും ഉണ്ടാകും.

2 /5

ഏപ്രിലിൽ ശനിയുടെ രാശിമാറ്റത്തിനു ശേഷം 2022 ജൂലൈ 12 ന് രാഹു രാശി മാറ്റും. ഒന്നര വർഷത്തിനു ശേഷം രാശി സംക്രമിക്കും, ഇതോടെ എല്ലാ ജോലികളും തടസ്സപ്പെടുത്തുന്ന പ്രക്രിയ അവസാനിക്കും. ഇടവം  രാശിക്കാർക്ക് ഇത് പരമാവധി പ്രയോജനം ചെയ്യും.

3 /5

കഴിഞ്ഞ വർഷങ്ങളിൽ ദുരിതങ്ങളുടെ മല ചുമന്നിരുന്ന ഇടവം രാശിക്കാർക്ക് ഇനി സമയം മാറും.  ഇപ്പോൾ രാഹു ഇടവ രാശിയിലാണ്.  2022 ജൂലൈ 12 ന് ഈ രാശി വിട്ട് രാഹു മേടരാശിയിൽ പ്രവേശിക്കും. ദോഷകരമായ ഗ്രഹമായ രാഹു രാശിയിൽ നിന്ന് പുറത്തുപോകുമ്പോൾ തന്നെ ഇടവം രാശിക്കാരുടെ ജീവിതത്തിൽ നിന്നുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. കരിയറിൽ വലിയ വിജയങ്ങൾ ഉണ്ടാകും. മോശം ശീലങ്ങളിൽ നിന്നും കൂട്ടുകെട്ടിൽ നിന്നും അകന്നു നിൽക്കുക. കൂടാതെ സാധ്യമാകുമ്പോഴെല്ലാം നായയ്ക്ക് ബ്രെഡ്, ബിസ്‌ക്കറ്റ്, പാൽ എന്നിവ നൽകുക.

4 /5

മിഥുന രാശിക്കാർക്ക് ഈ വർഷം ശനിയിൽ നിന്നും മോചനം ലഭിക്കും. 2022 ഏപ്രിൽ 29 ന് ശനി രാശി മാറുന്നതോടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. നിങ്ങൾക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. പല തരത്തിൽ വരുമാനം ഉണ്ടാകും. എന്നാൽ കോപവും ഈഗോയും ഒഴിവാക്കുക, അതുപോലെ പ്രായമായവരെയും സ്ത്രീകളെയും ബഹുമാനിക്കുക.

5 /5

പുതുവർഷത്തിലെ ഗ്രഹനിലയും മീനരാശിക്കാർക്ക് വളരെ അനുകൂലമാണ്. കരിയറിൽ വലിയ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് മാറ്റങ്ങൾ വരുത്തണമെങ്കിൽ, അതും സന്തോഷകരമായിരിക്കും. പ്രമോഷൻ-ഇൻക്രിമെന്റ്, ബിസിനസ്സിൽ ലാഭം എന്നിവയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. വർഷം മുഴുവനും വിജയിക്കുമെന്ന് പറയാം. സ്വാർത്ഥരും വഞ്ചകരുമായ ആളുകളെ സൂക്ഷിക്കുക.

You May Like

Sponsored by Taboola