Astrology: ഇതാണ് ലോകത്തിലെ കോടീശ്വരന്മാരുടെ രാശികൾ! നിങ്ങളുടെ രാശി ഇതിലുണ്ടോ?

Astrology: എല്ലാ കണ്ണുകളും പലപ്പോഴും ഒന്ന് എത്തി നോക്കാറുണ്ട് ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിലേക്ക്. അതൊരു വലിയ സംഭവമൊന്നുമല്ല മറിച്ച് സ്വാഭാവികമായ കാര്യം മാത്രമാണ്.  അവരുടെ ആഡംബര ജീവിതശൈലി, ആഡംബര ബംഗ്ലാവുകൾ, വിലകൂടിയ കാറുകൾ അങ്ങനെ അവരുമായി ബന്ധപ്പെട്ടിട്ടുള്ള പല കാര്യങ്ങളും എപ്പോഴും ആളുകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്.  ആകർഷിക്കാറുള്ളത് മാത്രമല്ല അവരെപ്പോലെ  സമ്പന്നരാകാനും ആളുകൾ ആഗ്രഹിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്.

 

1 /5

ലോകത്തിലെ ഏറ്റവും പ്രശസ്തനായ കോടീശ്വരന്മാരിൽ ഒരാളാണ് ബിൽ ഗേറ്റ്‌സ്. തന്റെ ഭാര്യ മെലിൻഡ ഗേറ്റ്‌സിൽ നിന്നുള്ള വിവാഹമോചനത്തെതുടർന്ന് നിരവധി ചർച്ചകളിൽ അദ്ദേഹം ഇടം നേടിയിരുന്നു.  ബിൽ ഗേറ്റ്‌സിന്റെ രാശി വൃശ്ചിക (Scorpio) രാശിയാണ്. റിപ്പോർട്ടുകൾ പ്രകാരം മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്തി ഏകദേശം 137 ബില്യൺ ഡോളറാണ്.

2 /5

ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌കിന്റെ രാശി കർക്കടകമാണ് (Cancer).  അദ്ദേഹത്തിന്റെ ആസ്തി 278 ബില്യൺ ഡോളറാണ്.

3 /5

ഇ-കൊമേഴ്‌സ് ലോകത്തെ ഏറ്റവും വലിയ പേര് സമ്പാദിക്കുന്ന കമ്പനിയായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ രാശി മകരമാണ് (Capricorn). ഏകദേശം 202 ബില്യൺ ഡോളറിന്റെ സ്ഥാപകജംഗമ സ്വത്തുക്കൾ അദ്ദേഹത്തിനുണ്ട്.

4 /5

ലോകത്തെ ഏറ്റവും പ്രശസ്തമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ സ്ഥാപകനായ മാർക്ക് സക്കർബർഗിന്റെ രാശിയാണ് ഇടവം (Taurus). റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 121 ബില്യൺ ഡോളറിന്റെ സ്വത്തിന്റെ ഉടമയാണ് അദ്ദേഹം.

5 /5

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരും ലോകത്തെ ശതകോടീശ്വരന്മാരിൽ ഉൾപ്പെടുന്നു. അവർക്ക് യഥാക്രമം 131 ബില്യൺ ഡോളറും 126 ബില്യൺ ഡോളറും ആസ്തിയുണ്ട്. ലാറി പേജിന്റെ രാശി മേടവും (Aries) ഏരീസും സെർജി ബ്രിന്റെ രാശി ചിങ്ങവുമാണ് (Leo).

You May Like

Sponsored by Taboola