Ayurvedic Tea: തിളങ്ങുന്ന ചർമ്മം വേണോ? ഈ ആയുർവേദ ചായകൾ കുടിക്കാം

ഔഷധസസ്യങ്ങളിൽ ആൻറി ഫംഗൽ, ആൻറി മൈക്രോബയൽ, ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് സഹായിക്കുന്നു.

  • Jul 05, 2024, 22:29 PM IST
1 /5

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

2 /5

ലെമൺഗ്രാസ് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ആയുർവേദ സസ്യമാണ്. ഇത് ചർമ്മത്തിലെ അണുബാധകൾ തടയുന്നതിനും മുറിവുകൾ വേഗത്തിൽ ഉണക്കുന്നതിനും സഹായിക്കുന്നു.

3 /5

ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.

4 /5

അശ്വഗന്ധ നിരവധി ഗുണങ്ങളുള്ള ഔഷധ സസ്യമാണ്. ഇത് മുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

5 /5

മഞ്ഞൾ, വേപ്പ്, നെല്ലിക്ക തുടങ്ങിയ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് അമ്രപാലി ചായ തയ്യാറാക്കുന്നത്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തിൻറെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

You May Like

Sponsored by Taboola