Movies: ഈ ആഴ്ച തിയേറ്ററുകൾ സമ്പന്നം; മികച്ച മലയാള-തമിഴ് ചിത്രങ്ങൾ പ്രദർശനത്തിന്

ഈ ആഴ്ച തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മലയാളം-തമിഴ് സിനിമകൾ ഏതെല്ലാമാണെന്ന് നോക്കാം.

  • Aug 23, 2024, 17:05 PM IST
1 /7

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫുട്ടേജ്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

2 /7

ഭാവന നായികയായി സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ഹണ്ട്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ത്രില്ലർ ഹൊറർ ചിത്രമായ ഹണ്ട് ഒരുക്കിയിരിക്കുന്നത്.

3 /7

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ സംവിധായകൻ ഹരിദാസും നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകൻ റാഫിയും ചേർന്നൊരുക്കുന്ന കോമഡി എന്റർടെയ്നറാണ് താനാരാ.

4 /7

മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തുന്ന വി.കെ പ്രകാശ് ചിത്രമാണ് പാലും പഴവും. കോമഡി എന്റ‍ർടെയ്നറായാണ് പാലും പഴവും ഒരുക്കിയിരിക്കുന്നത്.

5 /7

അരുൺ വെൺപാല സംവിധാനം ചെയ്യുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കർണിക. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

6 /7

അന്നാ ബെൻ നായികയാകുന്ന തമിഴ് ചിത്രമാണ് കൊട്ടുകാളി. സൂര്യയാണ് ചിത്രത്തിൽ നായകൻ. ചലച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായമാണ് ചിത്രം ഇതിനകം നേടിയത്.

7 /7

മാമന്നൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് വാഴൈ. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ എന്നീ ചിത്രങ്ങൾക്ക് ശേഷമെത്തുന്ന മാരി സെൽവരാജ് ചിത്രത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

You May Like

Sponsored by Taboola