Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസത്തേയും രാശിഫലം ഓരോ രാശിക്കാർക്കും വ്യത്യസസ്തമായിരിക്കും
Horoscope Today 20 August 2024: ചൊവ്വാഴ്ച ദിവസമായ ഇന്ന് മേട രാശിക്കാർക്ക് സാമ്പത്തികമായി നല്ല ദിനമായിരിക്കും.
Horoscope Today 20 August 2024: ചൊവ്വാഴ്ച ദിവസമായ ഇന്ന് മേട രാശിക്കാർക്ക് സാമ്പത്തികമായി നല്ല ദിനമായിരിക്കും. കന്നി രാശിക്കാർക്ക് ജോലിയിൽ പ്രതിസന്ധി
കർക്കടക രാശിക്കാർക്ക് ഇന്ന് മികച്ച ദിനം. ആരോഗ്യം നല്ലതായിരിക്കും. ധനു രാശിക്കാർ അനുകൂല ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇവർക്കിന്ന് സാമ്പത്തികമായി ചിലവുകള്‍ കുറയുന്ന ദിവസമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലദിനം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ.
ഇടവം (Taurus): ഇവർക്ക് സാമ്പത്തികമായി അത്ര നല്ല ദിവസമല്ല. പല കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. വീട്ടിലെ സന്തോഷം നിലനില്‍ക്കും, മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യത, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.
മിഥുനം (Gemini): ഇന്നിവർക്ക് ജോലിയിൽ പ്രതിസന്ധി, വരുമാനം വര്‍ദ്ധിക്കും, മേലുദ്യോഗസ്ഥര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക, ആശുപത്രി വാസത്തിനുള്ള സാധ്യത, അനാവശ്യമായ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടേണ്ട.
കര്‍ക്കിടകം (Cancer): ഇവര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും, ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും, ജോലിയില്‍ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും, പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും, പ്രണയിക്കുന്നവര്‍ക്ക് അനുകൂല ദിനം,
ചിങ്ങം (Leo): ഇവർക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും, ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും, സമാധാനപരമായ അന്തരീക്ഷം ഉണ്ടായിരിക്കില്ല, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ വേണം, ശത്രുക്കളെ ജയിക്കും, സാമ്പത്തികം ശ്രദ്ധിക്കുക.
കന്നി (Virgo): ഇവർക്ക് ഇന്ന് ജോലിയില്‍ പ്രതിസന്ധികളുണ്ടാവാം. പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല, ബിസിനസില്‍ ചെറിയ അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കും.
തുലാം (Libra): ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും, കരാര്‍ സംബന്ധമായ കാര്യങ്ങളില്‍ അല്‍പം പ്രതിസന്ധിയുണ്ടാവാം. സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും.
വൃശ്ചികം (Scorpio): ഈ രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ അനിവാര്യമാണ്. ജോലിയില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തുക, സാധനങ്ങള്‍ വാങ്ങിക്കുന്നതിന് കൂടുതല്‍ പണം ചിലവാക്കേണ്ടി വരും, പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല, സൗഹൃദത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാവുന്ന ദിവസമാണ്.
ധനു (Sagittarius): ഇവർക്ക് വളരെ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ദിനം, പുതിയ വസ്ത്രവും ആഭരണവും വാങ്ങാൻ യോഗം, പങ്കാളിയോടുള്ള അടുപ്പം വര്‍ദ്ധിക്കുകയും കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും.
മകരം (Capricorn): ഇവക്ക് ഇന്ന് മികച്ച ദിവസമാണ്. സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ പല കാര്യങ്ങളും മികച്ച രീതിയില്‍ നടക്കും, ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകുക, കുടുംബത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കും,
കുംഭം (Aquarius): ഇവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ദിവസമായിരിക്കും, ആരോഗ്യത്തെക്കുറിച്ച് ചെറിയ രീതിയില്‍ ആശങ്കകള്‍ ഉണ്ടായിരിക്കും, പലപ്പോഴും വയറു വേദന, അസിഡിറ്റി മുതലായവ ഉണ്ടായിരിക്കും. ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
മീനം (Pisces): ഇവർക്ക് ഇന്ന് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ദിവസമാണ്. പലപ്പോഴും പുതിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധിക്കുക, വിദ്യഭ്യാസത്തിന് അനുകൂല സമയം, സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)