Todays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കന്നി രാശിക്കാർക്ക് ചെലവ് കൂടും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടേയും അനുഭവം പല രീതിയിൽ വ്യത്യസ്‍തമായിരിക്കും.

Horoscope Today 26 September 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം ഇടവ രാശിക്കാർക്ക് അനുകൂല ദിനം. കർക്കടക രാശിക്കാർക്ക് ലഭനേട്ടങ്ങൾ ഉണ്ടാകും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

 

1 /14

Horoscope Today 26 September 2024: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം ഇടവ രാശിക്കാർക്ക് അനുകൂല ദിനം, 

2 /14

കർക്കടക രാശിക്കാർക്ക് ലഭനേട്ടങ്ങൾ ഉണ്ടാകും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിവനമായിരിക്കും. ജോലിയിൽ അശ്രദ്ധ ഒഴിവാക്കുക, എതിരാളികൾ നിങ്ങളെ ഉപോയോഗിക്കും, ആരോഗ്യനില മോശമായതിനാൽ ടെൻഷൻ ഉണ്ടാകും, കുടുംബാംഗങ്ങളുടെ വിവാഹതടസ്സം നീങ്ങും, പഴയ തെറ്റിൽ നിന്നും പാഠങ്ങൾ പഠിക്കണം. കുട്ടിയുടെ പുരോഗതിയിൽ സന്തോഷിക്കും. പങ്കാളിയുമായി എന്തെങ്കിലും തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് സംസാരിച്ചു തീർക്കുക.  

4 /14

ഇടവം (Taurus): ഇന്നിവർക്ക് സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും, നിങ്ങൽ ആഗ്രഹിച്ചിരുന്ന സാധനങ്ങൾ വാങ്ങും, പങ്കാളിക്ക് സർപ്രൈസ് സമ്മാനം നൽകും,  നിങ്ങളുടെ പുരോഗതിയിൽ പുതിയ ശത്രുക്കൾ ഉണ്ടായേക്കാം, ബിസിനസിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും, മുതിർന്ന അംഗങ്ങളുടെ ഉപദേശം പൂർണ്ണമായും ശ്രദ്ധിക്കുക.

5 /14

മിഥുനം (Gemini): ഇന്നിവർ ജ്ഞാനവും വിവേകവും ഉപയോഗിച്ചു മുന്നോട്ട് നീങ്ങുക. ആത്മവിശ്വാസം വർധിക്കും, സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും വികാരം നിങ്ങളുടെ മനസ്സിൽ നിലനിൽക്കും, ക്ഷമയോടും വിവേകത്തോടും കൂടി പ്രവർത്തിക്കുക, വീട്ടു ചെലവുകളിൽ പൂർണ്ണ ശ്രദ്ധ നൽകുക,  പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും, വളരെക്കാലത്തിനു ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതിൽ സന്തോഷമുണ്ടാകും. ബിസിനസിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് നല്ല ലാഭ നേട്ടങ്ങളുടെ ദിനം. രചനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ നിങ്ങൾക്ക് സൽപേര് ലഭിക്കും, കലാപരമായ കഴിവുകൾ മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും, നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടും, താൽപ്പര്യമുള്ള കാര്യങ്ങൾക്കായി പണം  ചെലവഴിക്കും. ജോലിയിൽ പ്രമോഷൻ, മതപരമായ ഒരു യാത്രയ്ക്ക് തയ്യാറെടുക്കാം, കാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അലട്ടും.

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് കഠിനാധ്വാനത്തിന്റെ ദിനം,  ആഡംബരങ്ങളിലും കുടുംബ ഉത്തരവാദിത്തങ്ങളിലും നിങ്ങൾ പൂർണ ശ്രദ്ധ ചെലുത്തും, നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം, പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കമുണ്ടാകാം, ഏത് ജോലിയും ആലോചിച്ച് ചെയ്യുക, നിങ്ങളുടെ ഏതെങ്കിലും പഴയ ഇടപാട് ബുദ്ധിമുട്ടിക്കും, നിങ്ങൾ ഒരു പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കും.

8 /14

കന്നി (Virgo): ഇന്നിവർക്ക് ചെലവുകൾ നിറഞ്ഞ ദിവസമായിരിക്കും. നൽകിയ വാഗ്ദാനം നിറവേറ്റുക,  എന്തെങ്കിലും ജോലി ഏൽപ്പിച്ചാൽ അത് പൂർണ്ണഹൃദയത്തോടെ ചെയ്യുക, വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ജോലിയുള്ളവർ ഒരു രാഷ്ട്രീയത്തിൻ്റെയും ഭാഗമാകരുത്, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിൽ സന്തുഷ്ടരാകും, എന്നാൽ ചെലവുകൾ നിയന്ത്രിക്കുക, ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത്  നല്ലതായിരിക്കും.

9 /14

തുലാം (Libra): ഇന്നിവർക്ക് ആത്മവിശ്വാസം നിറഞ്ഞ ദിവസം, നിങ്ങളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകാം, കുടുംബാംഗങ്ങളിൽ നിന്ന് നീരസം നേരിടേണ്ടി വന്നേക്കാം, സംസാരം നിയന്ത്രിക്കുക,  സന്തങ്ങളുടെ പുരോഗതിയിൽ സന്തോഷിക്കും. നിങ്ങളുടെ ഏത് ആഗ്രഹവും പൂർത്തീകരിക്കും, രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരുടെ സഹപ്രവർത്തകർ അവരുടെ ജോലിയിൽ സന്തുഷ്ടരായിരിക്കും.

10 /14

വൃശ്ചികം (Scorpio): ഇന്നിവർ ചുറ്റുമുള്ള ശത്രുക്കളോട് ജാഗ്രത പാലിക്കുക. ബന്ധുക്കളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, ഒന്നിനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കരുത്, ജോലിസ്ഥലത്ത് സമ്മർദം വർധിക്കും, പുതിയ വാഹനം വാങ്ങാൻ യോഗം, കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ അന്തരീക്ഷം പ്രസന്നമായിരിക്കും, മുതിർന്ന അംഗങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുക.

11 /14

ധനു (Sagittarius): സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആദരവ് ലഭിക്കും. പുറത്തുനിന്നുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക, മനോ വിഷമം ഉണ്ടാകും,  സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, ജോലിയിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ മേലധികാരിയിൽ നിന്നും ശകാരമേൽക്കേണ്ടി വരും,  ആലോചിച്ച് സംസാരിക്കുക, കുടുംബ പ്രശ്‌നങ്ങൾ വീടിന് പുറത്ത് പോകാൻ അനുവദിക്കരുത്. 

12 /14

മകരം (Capricorn): ഇന്നിവർക്ക് സങ്കീർണതകൾ നിറഞ്ഞ ദിവസമായിരിക്കും. മനസ്സ് എന്തിനെയോ കുറിച്ച് ആകുലപ്പെടും, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചേക്കാം, നിങ്ങളുടെ വീട്ടിൽ ഒരു പൂജ സംഘടിപ്പിക്കും അതിൽ കുടുംബാംഗങ്ങൾ പങ്കെടുക്കും, ആരിൽ നിന്നും പണം കടം വാങ്ങരുത് അത് തിരിച്ചു കൊടുക്കാൻ സാധിക്കില്ല, ബിസിനസിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതായിരിക്കും. ജോലി സംബന്ധമായി ഒരു യാത്ര പോകേണ്ടി വരാം.

13 /14

കുംഭം (Aquarius): എന്നിവർക്ക് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും, ജോലിസ്ഥലത്തെ ആളുകളുമായി നിങ്ങൾ നന്നായി ഇടപഴകും, നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളൊന്നും നാളത്തേക്ക് മാറ്റിവയ്ക്കരുത്, പ്രണയ ജീവിതം നയിക്കുന്നവർക്ക് അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്, നിങ്ങളുടെ ജോലികൾ വിവേകത്തോടെ കൈകാര്യം ചെയ്യുക, ജോലിസ്ഥലത്ത് നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും, ഇക്കാരണത്താൽ നിങ്ങൾ അൽപ്പം വിഷമിക്കും

14 /14

മീനം (Pisces): ഇന്നിവർക്ക് സമ്മിശ്ര ദിനം.  കുടുംബ പ്രശ്‌നങ്ങൾ കാരണം നിങ്ങൾ മാനസിക സമ്മർദ്ദത്തിലാകും, ചില ശാരീരിക പ്രശ്നങ്ങൾ  നിങ്ങളെ അലട്ടാം, ഏതെങ്കിലും ജോലിയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കുകയാണെങ്കിൽ അവർ നിങ്ങളെ പൂർണ്ണമായും സഹായിക്കും. ജീവിതപങ്കാളിയുമായി  ദേഷ്യപ്പെടും, വരുമാനം വർദ്ധിക്കും, ചില കുടുംബ പ്രശ്‌നങ്ങൾ അമ്മയോട് സംസാരിക്കും. ചില വസ്തുവകകളിൽ നിക്ഷേപിക്കാൻ പദ്ധതിയിടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola