ജ്യോതിഷത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണ് ഉള്ളത്. ഓരോ രാശികൾക്കും അതിൻ്റേതായ സവിശേഷതകളുമുണ്ട്.
Today's horoscope in Malayalam 2024 May 17: ഇന്നത്തെ രാശിഫലം ചില രാശിക്കാർക്ക് പോസിറ്റീവ് ഗുണങ്ങൾ നൽകും. എന്നാൽ മറ്റു ചിലരുടെ ജീവിതത്തിൽ നെഗറ്റീവ് അനുഭവങ്ങൾ ആണ് ഇന്നുണ്ടാവുക. മേടം മുതൽ മീനം വരെയുള്ള സമ്പൂർണ രാശി ഫലം നോക്കാം.
1/12മേടം: കുറേ നാളുകളായി പൂർത്തിയാകാതെ കിടന്ന ജോലികൾ ഇന്ന് പൂർത്തിയാകും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ബിസിനസ്സുകാർക്കും നിക്ഷേപകർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. എടുത്തുചാട്ടം പാടില്ല.
2/12ഇടവം: കുടുംബ കാര്യങ്ങളിൽ തിരക്ക് വർദ്ധിക്കും. ഗജകേസരി യോഗത്തിൻ്റെ രൂപീകരണത്തോടെ ee രാശിക്കാർക്ക് ഒരു ആത്മീയ ഗുരുവിൻ്റെയോ ഉയർന്ന ഉദ്യോഗസ്ഥൻ്റെയോ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
3/12മിഥുനം: കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണും. കുടുംബത്തിലും സമൂഹത്തിനും ഒരുപോലെ ബഹുമാനം വർദ്ധിക്കും. ചെയ്യുന്ന പ്രയത്‌നങ്ങൾക്ക് ഫലമുണ്ടാകും. ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടത് ആവശ്യമാണ്. ക്രിയാത്മകമായ പരിശ്രമങ്ങൾ ഫലം ചെയ്യും.
4/12കർക്കടകം: സാമ്പത്തിക കാര്യങ്ങളിൽ വിജയം ലഭിക്കും. സർക്കാരിൻ്റെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകും. സൗഹൃദങ്ങൾ കൂടുതൽ ശക്തമാകും. ചെലവ് കൂടും. പുതിയ ബന്ധങ്ങൾ ഉടലെടുക്കും.
5/12ചിങ്ങം: നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. അനാവശ്യമായ സമ്മർദ്ദങ്ങൾ ഉണ്ടാകാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തിൻ്റെ യശസ്സ് വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
6/12കന്നി: ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നോ ഗൃഹനാഥയിൽ നിന്നോ പെൺകുട്ടികൾക്ക് പിന്തുണ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ് പ്ലാൻ ഫലവത്താകും.
7/12തുലാം: തുലാം രാശിക്കാരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസിൽ നിന്ന് മികച്ച ലാഭം ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. മറ്റുള്ളവരുടെ സഹകരണം ലഭിക്കും.
8/12വൃശ്ചികം: ഈ രാശിക്കാർക്ക് ഇന്ന് സമ്മാനങ്ങളോ ബഹുമതികളോ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഒരു വനിതാ ഉദ്യോഗസ്ഥയിൽ നിന്ന് ഇവർക്ക് പിന്തുണ ലഭിക്കും. ചെയ്യുന്ന ജോലികൾ പൂർത്തിയാക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
9/12ധനു: ക്രിയാത്മകമായ പരിശ്രമങ്ങൾ ഫലം ചെയ്യും. മറ്റുള്ളവരുടെ സഹകരണം സ്വീകരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം ലഭിക്കും. കുടുംബത്തിൻ്റെ യശസ്സ് വർദ്ധിക്കും. സാമ്പത്തിക നില ശക്തമാകും. കഠിനാധ്വാനം ഫലം ചെയ്യും.
10/12മകരം: വീട്ടിലേക്ക് ഏറെ നാളായി വാങ്ങണമെന്ന് കരുതിയിരുന്നോ സാധനങ്ങൾ വാങ്ങും. ഭരണതലത്തിൽ നിന്ന് സഹായം ലഭിക്കും. ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റും.
11/12കുംഭം: ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബന്ധങ്ങളിൽ മധുരം ഉണ്ടാകും. കുടുംബത്തിൻ്റെ യശസ്സ് വർദ്ധിക്കും. സാമ്പത്തിക നില ശക്തമാകും. ചെയ്യുന്ന ജോലികൾ പൂർത്തിയാക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
12/12മീനം: സന്താനങ്ങളുടെ ചുമതലകൾ നിറവേറ്റും. വിദ്യാർഥികൾ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബിസിനസ്സുകാർക്ക് ഇന്ന് മികച്ച ലാഭം ലഭിക്കും.