വേനലവധിയില്‍ ഊരുചുറ്റാന്‍ ഏറ്റവും മികച്ചയിടങ്ങള്‍ ഇവയാണ്

  • Mar 17, 2018, 16:20 PM IST
1 /5

ഹംപി: ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി.  ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി.  പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അമ്പലങ്ങള്‍, മന്ദിരങ്ങള്‍, ബസാറുകള്‍ അങ്ങനെ ഒരുപാടുണ്ട് കാഴ്ചകള്‍. ഹംപി ചുറ്റികാണാന്‍ കുറഞ്ഞത്‌നാല് ദിവസം വേണം.

2 /5

കശ്മീര്‍: കശ്മീര്‍ ഒന്ന് ചുറ്റി കാണാന്‍ ആഗ്രഹിക്കാത്തവരോ, സ്വപ്നം കാണാത്തവരോ വിരളമായിരിക്കും.  അവിടത്തെ മഞ്ഞു മലകളും, ശിക്കാര ബോട്ടിങ്ങും ആളുകളെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്നുവെന്ന്തന്നെ പറയാം.  കശ്മീരിലെ ഒരു പ്രത്യേകതയും ആകർഷണവുമാണ് ഒഴുകുന്ന തോട്ടങ്ങൾ. ഒർ ചങ്ങാടം നിർമ്മിച്ച് അതിനു മുകളിൽ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങൾ തയാറാക്കുന്നത്. വേനല്‍ക്കാലത്ത് ഇവിടെ ആപ്പില്‍ തോട്ടങ്ങളും, പച്ചപ്പുകളും കാണാം എന്നാല്‍ തണുപ്പ് കാലത്ത് ഇവിടെ എവിടെയും മഞ്ഞ് മൂടികിടക്കും.

3 /5

ലക്ഷദ്വീപ്‌: ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. ഇവിടെ സൂര്യന്‍റെ ചെറിയ ചൂടില്‍ ബീച്ചില്‍ ഇരിക്കുക, ബോട്ടിംഗ് നടത്തുക, കടലില്‍ ഡൈവിംഗ് നടത്തുക, കടലിനടിയില്‍ മെഴുകുതിരിവെട്ടത്തിലെ അത്താഴം അങ്ങിനെ എന്തെല്ലാം.  ഇവിടെ ടൂറിസ്റ്റ്കള്‍ക്ക് 6 ദ്വീപുകളില്‍ മാത്രമേ പ്രവേശനം ഉള്ളു. കടമത്ത്, മിനിക്കോയ്, കവരത്തി, ബംഗാരം, അഗത്തി, കൽപേനി എന്നീ ദ്വീപുകളില്‍ നമുക്ക് പങ്കാളിയുമായി ആസ്വദിക്കാം.  ഇതില്‍ കടമത്ത് ദ്വീപിലെ മറൈന്‍ ലൈഫ് വളരെ ജനപ്രിയമാണ്. ഇവിടെ നിങ്ങള്‍ക്ക് പല തരത്തിലും, നിറത്തിലുമുള്ള സമുദ്ര ജീവികളെ കാണാം.

4 /5

ലഡാക്ക്: നിങ്ങള്‍ക്ക് കൂടുതല്‍ തണുപ്പുള്ള സ്ഥലത്താണ് പോകാന്‍ ആഗ്രഹമെങ്കില്‍ലഡാക്കിലേയ്ക്ക് വിട്ടോള്ളൂ.  യാത്രയില്‍ കാണുന്ന ഒഴിഞ്ഞ റോഡും, അതിനടുത്തുള്ള നദിയും, മഞ്ഞിന്‍റെ ഇടയില്‍നിന്നും പതുക്കെ ഒളിഞ്ഞു നോക്കുന്ന സൂര്യനും, മഞ്ഞുകൊണ്ടുള്ള പുതപ്പുമൂടി കിടക്കുന്ന പര്‍വ്വതങ്ങളുമൊക്കെ നമുക്ക് രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ചകളാണ്.  ഗ്രാന്‍ഡ്‌ ഡ്രാഗൺ ലഡാക്ക്, ദി ജയിന്‍ ലഡാക്ക് അല്ലെങ്കില്‍ ഗോമിംഗ് ബോട്ടിക് ഹോട്ടൽ എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് താമസിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്യാം.  ഇവിടെപോയാല്‍ ജാൻസ്കാർ വാലി നിങ്ങള്‍ തീര്‍ച്ചയായും കാണണം.  

5 /5

വേനലവധി സ്പെഷ്യല്‍ ആക്കാന്‍ ആളുകള്‍ റൊമാന്റിക്‌ സ്ഥലങ്ങള്‍ അന്വേഷിക്കാറുണ്ട്.  അതുകൊണ്ട് തന്നെയാണ് ഈ നാല് സ്ഥലങ്ങളെക്കുറിച്ച് നിങ്ങളെ ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിങ്ങള്‍ ഒരിക്കല്‍ പോയാല്‍ പിന്നെയും പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുമെന്നതില്‍ ഒരു സംശയവുമില്ല. 

You May Like

Sponsored by Taboola