Top 5 Malayalam actress: ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല..! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 നടിമാര്‍

നടിമാര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. പരിചയ സമ്പന്നരായ നടിമാരാണെങ്കിലും യുവനടിമാരാണെങ്കിലും പ്രതിഭയുടെ കാര്യത്തില്‍ മലയാളി താരങ്ങള്‍ വേറെ ലെവലാണ്. 

 

Top 5 Malayalam Actress list: മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമായി നില്‍ക്കുന്ന നടിമാരുണ്ട്. ഇപ്പോള്‍ ഇതാ മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 നടിമാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ജനുവരിയിലെ വിലയിരുത്തല്‍ അടിസ്ഥാനമാക്കിയുള്ള ലിസ്റ്റാണിത്. 

1 /6

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ടോപ് 5 ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 

2 /6

1. മഞ്ജു വാര്യര്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് പട്ടികയില്‍ ഒന്നാമത്. 2023 ഡിസംബറിലും 2024 ജനുവരിയിലും മഞ്ജുവിന്റെ സ്ഥാനത്തിന് മാത്രം കോട്ടം സംഭവിച്ചിട്ടില്ല.   

3 /6

2. ഐശ്വര്യ ലക്ഷ്മി മഞ്ജു വാര്യര്‍ക്ക് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. കാവ്യാ മാധവനെ പിന്തള്ളിയാണ് ഐശ്വര്യയുടെ കുതിപ്പ്.   

4 /6

3. ശോഭന മലയാളത്തില്‍ ഇന്ന് അഭിനയിക്കുന്ന നടിമാരില്‍ ഏറ്റവും സീനിയര്‍ താരങ്ങളിലൊരാളാണ് ശോഭന. നാലാം സ്ഥാനത്തായിരുന്ന ശോഭന ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് മൂന്നാമത് എത്തിയിരിക്കുന്നത്. (Photo :  Arun Payyadimeethal)  

5 /6

4. കല്യാണി പ്രിയദര്‍ശന്‍ ഇന്നത്തെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദര്‍ശന്‍. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു കല്യാണി.  

6 /6

5. നിഖില വിമല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. അഞ്ചാം സ്ഥാനത്തുള്ള നിഖില വിമലാണ് ഇത്തവണ പട്ടികയിലെ പുതുമുഖം. കാവ്യാ മാധവനെ മറികടന്നാണ് നിഖില ടോപ് 5ല്‍ എത്തിയത്. 

You May Like

Sponsored by Taboola