രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഇത് ഒരു ജീവിതശൈലി രോഗമാണ്. ചില ഇലക്കറികൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. അവ ഏതെല്ലാമാണെന്ന് അറിയാം.
കയ്പക്ക ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഉലുവ ഇലകളിൽ ലയിക്കുന്ന നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും.
കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും കറിവേപ്പില കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വേപ്പില സഹായിക്കും.
തുളസിയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം തുളസിയിലയോ തുളസിയില ചേർത്ത ചായയോ കഴിക്കുന്നത് ഗുണം ചെയ്യും.