Vitamin K Rich Vegetables: വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു നിർണായക പോഷകമാണ് വൈറ്റമിൻ കെ. വൈറ്റമിൻ കെയുടെ മികച്ച സ്രോതസ്സുകളായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു നിർണായക പോഷകമാണ് വൈറ്റമിൻ കെ. വൈറ്റമിൻ കെയുടെ മികച്ച സ്രോതസ്സുകളായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ഇലക്കറികൾ: കെയ്ൽ, ചീര, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികൾ വൈറ്റമിൻ കെയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഈ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ കെ ലഭിക്കാൻ സഹായിക്കും.
ബ്രോക്കോളി: ബ്രോക്കോളി വൈറ്റമിൻ കെയുടെ മികച്ച ഉറവിടമാണ്. ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ കെയുടെ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
ബ്രസൽസ് സ്പ്രൗട്ട്സ്: വൈറ്റമിൻ കെ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ബ്രസൽസ് സ്പ്രൗട്ട്സ്. ഒലിവ് ഓയിൽ ഉപയോഗിച്ച് ബ്രസൽസ് സ്പ്രൗട്ട്സ് തയ്യാറാക്കുന്നത് കൂടുതൽ രുചി നിൽകും.
ഗ്രീൻ ഹെർബ്സ്: ഭക്ഷണത്തിൽ മല്ലിയില, തുളസി തുടങ്ങിയ ഔഷധ സസ്യങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ വൈറ്റമിൻ കെ ഉപഭോഗം വർധിപ്പിക്കാൻ സഹായിക്കും. വിവിധ സാലഡുകളിലും സൂപ്പുകളിലും ഭക്ഷണങ്ങളിലും ഇവ ചേർക്കാം.