Saturn Transit 2023: ജ്യോതിഷം അനുസരിച്ച് ഏറ്റവും പതിയെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. ശനി ഒരു രാശി ചക്രം കറങ്ങി വരൻ 30 വർഷം എടുക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ശനിയുടെ ഈ രാശിമാറ്റം 5 രാശിക്കാർ സൂക്ഷിക്കണം. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
ശനി രാശി ചക്രം കറങ്ങി വരാൻ 30 വർഷം എടുക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ശനിയുടെ ഈ രാശിമാറ്റം 5 രാശിക്കാർ സൂക്ഷിക്കണം
കർക്കടകം : ശനിയുടെ രാശിപരിവർത്തന സമയത്ത് കർക്കടക രാശിക്കാർ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. അഭ്യുദയകാംക്ഷികളുമായും വ്യവസായ വിദഗ്ധരുമായും ആലോചിച്ച ശേഷം മാത്രം നിക്ഷേപം നടത്തുക. ചെലവ് കൂടും.
ചിങ്ങം: ശനിയുടെ ഈ രാശിമാറ്റം ചിങ്ങം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടക്കിയേക്കാം. ബിസിനസ്സ് ചെയ്യുന്ന പങ്കാളികളിൽ നിന്നും കരാറുകാരിൽ നിന്നും സഹകരണത്തിന്റെ അലംഭാവം ഉണ്ടാകും. ജോലിയിൽ കഠിന പരിശ്രമം വേണ്ടിവരും.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ശനിയുടെ രാശിമാറ്റം സ്വത്തുമായി ബന്ധപ്പെട്ട് കുടുംബത്തിൽ പ്രശ്നങ്ങളും കലഹങ്ങളും ഉണ്ടായേക്കാം. ആരോഗ്യ ശ്രദ്ധ ആവശ്യമാണ്. ഹൃദയം, നെഞ്ച് സംബന്ധമായ അസുഖങ്ങൾ, ചില ശാരീരിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത.
മകരം: ശനിയുടെ രാശിമാറ്റം മകരം രാശിക്കാരെയും മോശമായി ബാധിക്കാം. ഈ കാലയളവിൽ മകരം രാശിക്കാർക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ജോലിയിൽ അശ്രദ്ധ കാണിക്കരുത് ബുദ്ധിമുട്ട് ഉണ്ടായേക്കും.
കുംഭം: 30 വർഷത്തിനു ശേഷം ശനിയുടെ കുംഭ രാശിയിലേക്കുള്ള പ്രവേശനം പല മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതിയെയും കാര്യമായി ബാധിക്കും.
മീനം: മീനരാശിക്കാർക്ക് ശനിയുടെ സംക്രമണത്തിലൂടെ ഏഴര ശനിയ്ക്ക് തുടക്കമാകും. അനാവശ്യമായ ചെലവുകൾ ശ്രദ്ധിക്കുക. ഈ കാലയളവിൽ നിങ്ങളുടെ ബിസിനസ്സിലും ജോലിയിലും നിങ്ങൾക്ക് പ്ലേ തരത്തിലുള്ള നഷ്ടമുണ്ടാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)