Tulsi Milk Benefits: ചായ എല്ലാവര്‍ക്കും ഇഷ്ടമാണ്, എന്നാല്‍ ചായയുടെ നിറവും ഗുണവും ഭംഗിയും ഒന്ന് മാറ്റി നോക്കിയാലോ? പറഞ്ഞു വരുന്നത് തുളസിപ്പാലിനെക്കുറിച്ചാണ്. അതായത്, ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച് സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി. രോഗശമനത്തിനൊപ്പം ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും തുളസി ഉത്തമമായതിനാൽ പല ചികിത്സകൾക്കും തുളസിയെ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്
പാല്‍ സമ്പൂര്‍ണ്ണ ആഹാരമായി കണക്കപ്പെടുന്നു. പ്രായഭേദമെന്യേ എല്ലാവരും പാല്‍ കുടിയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. അപ്പോള്‍ തുളസിയും പാലും ചേര്‍ന്ന ഒരു ഡ്രിങ്ക് തയ്യാറാക്കിയാലോ? ഇരട്ടി ഗുണം ഉറപ്പ്.
ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ തുളസിയിലയിലുണ്ട്. തുളസിയിലടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ജലദോഷം, ചുമ, എന്നിവയില്‍നിന്ന് ആളുകളെ സംരക്ഷിക്കുന്നു.
തുളസിയിലകൾ ഇട്ട് തിളപ്പിച്ച പാല്‍ കുടിക്കുന്നതു വഴി മൈഗ്രേൻ പ്രശ്‌നമുണ്ടെങ്കിൽ അതില്‍നിന്ന് ആശ്വാസം ലഭിക്കും. തലവേദനയ്ക്ക് പരിഹാരം എന്നതിലുപരി ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും തുളസിപ്പാൽ സഹായിക്കുന്നു.
തുളസിയിലയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇത്തരം സാഹചര്യത്തിൽ ദിവസവും തുളസിപ്പാൽ കുടിച്ചാൽ വിഷാദരോഗത്തിൽ നിന്ന് മുക്തി നേടാം. കൂടാതെ സമ്മര്‍ദ്ദത്തിനും പരിഹാരമാണ്. അതായത് തുളസിപ്പാല്‍ കുടിയ്ക്കുന്നത് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്ക് പരിഹാരമാണ്. ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിനുള്ള ഗുണങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്. കൂടാതെ സ്ട്രെസ് കുറയ്ക്കാനായി പുകവലിക്കുന്നവർ, തുളസിയിട്ട പാൽ പരീക്ഷിച്ച് നോക്കൂ, അത്ഭുതം കാണാം.
ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ തുളസിയിലയിലുണ്ട്. തുളസിയിലടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ജലദോഷം, ചുമ, എന്നിവയില്‍നിന്ന് ആളുകളെ സംരക്ഷിക്കുന്നു.
തുളസിയിലകൾ പാലിൽ തിളപ്പിച്ച് കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുന്നു, തുളസി പാൽ ഹൃദ്രോഗികൾക്ക് ഏറെ ഗുണം ചെയ്യും. ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിഹരിക്കുന്നതിന് തുളസിപ്പാല്‍ സഹായിക്കും. പാലിന്‍റെ ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.
പ്രത്യുല്‍പാദനക്ഷമത ത്വരിതപ്പെടുത്തുന്നതിനുംതുളസിപ്പാല്‍ സഹായിക്കുന്നു. സന്താനോല്‍പാദനത്തിന് പാലിൽ തുളസിയിട്ട് സ്ഥിരമായി കുടിയ്ക്കുന്നത് ഉത്തമമാണ് എന്നാണ് ആയുർവേദം പറയുന്നത്.