Euro 2020 : ബെൽജിയം ഇറ്റലിയെ നേരിടും ജർമനിയെ തകർത്ത് ഇംഗ്ലണ്ടിന്റെ ഉക്രെയിൻ എതിരാളി, യൂറോ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

1 /4

യുറോ കപ്പ് 2020ന്റെ ആദ്യ ക്വാർട്ടർ മത്സരം സ്വിറ്റ്സർലാൻഡും സ്പെയിനും തമ്മിലാണ്. ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പുറത്താക്കിയാണ് സ്വിറ്റ്സർലാൻഡ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. ക്രൊയേഷ്യൻ വെല്ലിവിളിയിൽ മത്സരത്തിന്റെ അധിക സമയത്ത് നേരിട്ട സ്പെയിനാണ് ക്വാർട്ടറിൽ സ്വസ് ടീമിന്റെ എതിരാളി. ജൂലൈ രണ്ട് രാത്രി 9.30നാണ് മത്സരം.

2 /4

ഫിഫാ ഒന്നാം റാങ്കുകാരായ ബെൽജിയവും മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിയും ചേർന്നാണ് രണ്ടാം ക്വാർട്ടറിൽ ഏറ്റമുട്ടുന്നത്. ഇരു ടീമും യൂറോ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു. ഇനി ഇവരിൽ ഒരാളെ അവസാന നാലിലേക്ക് പ്രവേശിക്കൂ. ഒരു തോൽവി പോലും അറിയാതെയാണ് ഇരു ടീമും ക്വാർട്ടർ വരെ എത്തിയിരിക്കുന്നത്. ബെൽജിയം നിലവിലെ ചാമ്പ്യന്മാരായിരുന്ന പോർച്ചുഗല്ലിനെ തകർത്താണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. അസൂറികളാകട്ടെ ഓസ്ട്രിയയുടെ വെല്ലുവിളി മത്സരത്തിന്റെ അധിക സമയത്ത് മറികടന്നാണ് ക്വാർട്ടർ പ്രവേശനം നേടിയത്. ജൂലൈ ഇന്ത്യ സമയം രാത്രി 12.30നാണ് മത്സരം.

3 /4

അട്ടിമറി വേശേഷണമുള്ള രണ്ട് ടീമുകളാണ് ഡെൻമാർക്കും ചെക്ക് റിപ്പബ്ലിക്കും. ഗരാത് ബെയിലിന്റെ വെയിൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഡെൻമാർക്ക് ക്വാർട്ടറിലെത്തിയത്. മറിച്ച ചെക്ക് റിപ്പബ്ലിക്കാകട്ടെ ശക്തരായ നെതർലാൻഡ്സിനെ അട്ടിമറിച്ചാണ് അവസാന എട്ടിലേക്ക് ഇടം പിടിച്ചത്. ജൂലൈ മൂന്ന് രാത്രി 9.30നാണ് മത്സരം.

4 /4

ജർമനിക്കെതിരെ കടം തീർത്താണ് ഇംഗ്ലീഷ് ടീം ക്വാർട്ടറി പ്രവേശിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സ്ക്വാഡ് സ്ട്രെങ്ത് പരിഗണിച്ചാൽ സ്വീഡനെ തോൽപ്പിച്ചെത്തിയ ഉക്രെയിനെ ദുർബലരായി പരിഗണിക്കാവുന്നതാണ്. എന്നാൽ ഈ യൂറോ കപ്പിൽ ആരെയും അങ്ങനെ ദുർബലി ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലയെന്ന് പല ഉദ്ദാഹരണങ്ങളും കണ്ട് കഴിഞ്ഞിരിക്കുകയാണ്. ജൂലൈ നാല് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

You May Like

Sponsored by Taboola