Euro 2020 : യൂറോ പ്രീ-ക്വാർട്ടർ ലൈനപ്പായി, പോർച്ചുഗൽ ബെൽജിയത്തെയും ജർമനി ഇംഗ്ലണ്ടിനെയും നേരിടും, ബാക്കിയുള്ള മത്സരക്രമങ്ങൾ ഇങ്ങനെ

1 /7

ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനം നേടിയാണ് വെയിൽസ് പ്രീ-ക്വാർട്ടറിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡൻമാർക്കാണ് എതിരാളി. ജൂൺ 26ന് രാത്രി 9.30നാണ് മത്സരം

2 /7

ഗ്രൂപ്പ് എയിൽ എല്ലാ മത്സരം ജയിച്ചാണ് ഇറ്റലി പ്രീ-ക്വാർട്ടറിലെത്തുന്നത്. ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയാണ് എതിരാളി. ജൂൺ 27ന് വെളുപ്പിനെ 12.30നാണ് മത്സരം.

3 /7

ഗ്രൂപ്പ് സിയിൽ അപരാജിതരായി എത്തുന്ന നെതർലാൻഡ്സ് ഗ്രൂപ്പ് ഡിയിവെ മൂന്നാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ജൂൺ 27ന് വെളുപ്പിനെ 9.30നാണ് മത്സരം.

4 /7

ഫിഫാ ഒന്നാം റാങ്കുകാരായ ബെൽജിയം പ്രീക്വാർട്ടിറിൽ നേരിടുന്നത് മരണ ഗ്രൂപ്പായി എഫിൽ നിന്ന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുമായിട്ടാണ്. ജൂൺ 28ന് വെളുപ്പിനെ 12.30നാണ് മത്സരം.

5 /7

മരണ ഗ്രൂപ്പ് എഫിൽ ചാമ്പ്യന്മാരായിട്ടാണ് ലോകകപ്പ് ജേതാക്കൾ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരായ സ്വിറ്റ്സർലാൻഡാണ് ഫ്രഞ്ച് ടീമന്റെ എതിരാളി. ജൂൺ 29ന് വെളുപ്പിനെ 12.30നാണ് മത്സരം.

6 /7

പ്രീ-ക്വാർട്ടറിൽ മറ്റൊരു ഗ്ലാമർ പോരട്ടമാണ് ഇംഗ്ലണ്ടും ജർമനി തമ്മിൽ. പ്രതീക്ഷിച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാതെ പ്രീ-ക്വാർട്ടിലെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ടീം. ജർമനിയാകട്ടെ പോർച്ചുഗല്ലിനെതിരെ നേടിയ 4-2 ജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. പക്ഷെ ഹംഗറിക്കെതിരെ നേടിയ സമനിലയും ജർമനിയെ വലയ്ക്കുന്നുണ്ട്. ജൂൺ 29ന് വെളുപ്പിനെ 9.30നാണ് മത്സരം.

7 /7

ഗ്രൂപ്പ് ഇയിൽ നിന്ന് അപരാജിതാരായിട്ടാണ് സ്വീഡന്റെ പ്രീ-ക്വാർട്ടർ പ്രവേശനം. ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനക്കാരായ ഉക്രയിനാണ് സ്വീഡന്റെ എതിരാളി. ജൂൺ 30ന് വെളുപ്പിനെ 12.30നാണ് മത്സരം.  

You May Like

Sponsored by Taboola