FIFA World Cup 2022 Portugal Playing Eleven ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരത്തിൽ താരത്തെ 60-ാം മിനിറ്റിൽ പിൻവലിച്ചപ്പോൾ റൊണാൾഡോ കോച്ചിന്മേൽ നീരസം പ്രകടമാക്കുകയും ചെയ്തു
അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്ര നേട്ടം കൈവരിച്ച് റൊണാൾഡോ (Cristiano Ronaldo). ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം.
ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ പോളണ്ടിനെയും (Sweden vs Poland) സ്ലോവാക്യ സ്പെയിനെയും (Slovakia vs Spain) നേരിടും. മരണ ഗ്രൂപ്പിൽ പോർച്ചുഗലും ഫ്രാൻസും (Portugal vs France) തമ്മിലും ജർമനിയും ഹംഗറിയും (Germany vs Hungary) തമ്മിലും ഏറ്റുമുട്ടും.
16-ാം ഇന്ത്യ യൂറോപ്യൻ യൂണിയൻ സമ്മേളനത്തിനായി മെയ് ആറിന് പോർച്ചുഗല്ലിലേക്കും അതെ തുടർന്ന് മെയ് എട്ടിന് ഫ്രാൻസിൽ ഉഭയകക്ഷി ചർച്ചയ്ക്കുമായിട്ടും തീരുമാനിച്ചിരുന്ന വിദേശ പര്യടനമാണ് പ്രധാനമന്ത്രി റദ്ദാക്കിയത്.
ലോകകപ്പിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയെ 1-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ മിന്നും ജയം നേടി. നാലാം മിനിറ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്.
ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാര്‍ഥ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇന്ത്യയുടെ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമത്തിന് പോര്‍ച്ചുഗല്‍ പിന്തുണ നല്‍കി.
ഒടുവില്‍ പോര്‍ച്ചുഗല്‍ അതു നേടി. കാത്തിരുന്ന് കാത്തിരുന്ന് ഫുട്‌ബോളിലെ ഒരു പ്രഥമ കിരീടം പറങ്കിപ്പടകള്‍ സ്വന്തമാക്കി. ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രിസ്റ്റിയാനോയും സംഘവും മറികടന്നത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണ് വിജയഗോള്‍ നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ലിയോൺ ∙ അരങ്ങേറ്റ യൂറോകപ്പിനെത്തിയ വെയിൽസിന്‍റെ സ്വപ്നസമാനമായ കുതിപ്പ് അവസാനിപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പ് ഫൈനലില് പ്രവേശിച്ചു എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്‍റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാനിയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. 90 മിനിറ്റിന് ശേഷം കളിക്കുന്നവര്‍ എന്ന ചീത്തപേര് മാറ്റി ഇത്തവണ അമ്പതാം മിനിറ്റില്‍ റൊണാള്ഡോ ഗോള്‍ നേടി.
യൂറോ കപ്പിലെ ആദ്യ സെമി പോരാട്ടം ഇന്ന്. പോര്‍ചുഗലും വെയില്‍സും തമ്മിലാണ് മത്സരം. റയലിന്‍റെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെയിലും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമാകുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം.
യൂറോകപ്പില്‍ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടിൽ 5-3 ന് ജയിച്ചാണ് പോർച്ചുഗല്‍ സെമിഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൌട്ടിലേക്ക് നീണ്ടത്.