നിങ്ങളുടെ പരിസ്ഥിതിയെ പരിപാലിക്കാൻ, ദീപാവലി ഇപ്പോൾ പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ആഘോഷിക്കുന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ വീട് അലങ്കരിക്കാനായി നിങ്ങൾക്ക് പരിസ്ഥിതി സൗഹാർദ്ദമായ ഉൽപ്പന്നങ്ങളും ഉപയോഗിക്കാം.
പരിസ്ഥിതി സൗഹൃദ ദീപാവലി ആഘോഷിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറി. ഇത് പരിസ്ഥിതിയെ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കുന്നു. ദീപാവലി സമയത്ത് വീട് അലങ്കരിക്കുന്നത് ഒരു പാരമ്പര്യമാണ്. വീടിന്റെ പ്രവേശന കവാടത്തിൽ പരിസ്ഥിതി സൗഹൃദപരമായ നിറങ്ങളോ പൂക്കളോ ഉപയോഗിച്ച് മനോഹരമായ ഒരു രംഗോളി നിർമ്മിച്ച് നിങ്ങൾക്ക് അലങ്കാരം ആരംഭിക്കാൻ കഴിയും.
പ്ലാസ്റ്റിക്ക് കൊണ്ട് അലങ്കരിച്ച വസ്തുക്കൾ വാങ്ങുന്നതിനുപകരം പൂക്കൾ, ഇലകൾ, ചണം, പഴയ സ്കാർഫ് അല്ലെങ്കിൽ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കൾ (Recycle) എന്നിവ ഉപയോഗിക്കുക എന്നാണ് ഹോം ഡെക്കറേറ്റർ വിദഗ്ധൻ മുദിത് ജാജു പറയുന്നത്.
ഈ ദീപാവലിയിൽ നിങ്ങളുടെ വീട് അലങ്കരിക്കാനുള്ള പരിസ്ഥിതി സൗഹൃദ മാർഗമാണ് പേപ്പർ ബാഗ് വിളക്കുകൾ. പേപ്പർ ബാഗ് വ്യത്യസ്ത ആകൃതിയിൽ മുറിക്കുക. അവയിൽ ചെറിയ മെഴുകുതിരികൾ ഇടുക, തുടർന്ന് അവ നിങ്ങളുടെ വീട് എങ്ങനെ പ്രകാശിപ്പിക്കുന്നുവെന്ന് കാണുക.
ഈ ദീപാവലി നിങ്ങൾക്ക് പഴയ ജാമിന്റെയോ അല്ലെങ്കിൽ സോസിന്റെയോ കുപ്പിയിൽ ഗോൾഡ് നിറത്തിലുളള പെയിന്റ് ഉപയോഗിച്ച് ലാമ്പ് ആയിട്ട് ഉപയോഗിക്കാം. അതിനുള്ളിൽ ചെറിയ മെഴുകുതിരികൾ വയ്ക്കുക.
മൺവിളക്കുകൾ പരിസ്ഥിതി സൗഹൃദമാണ് മാത്രമല്ല ഇത് നിങ്ങളുടെ വീടിനെ കൂടുതൽ മനോഹരമാക്കും. പ്ലെയിൻ കളിമൺ വിളക്കുകൾ വാങ്ങുക ശേഷം അതിൽ വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റ് അടിക്കുക. ഇതിനെ ഒന്നുകൂടി സുന്ദരമാക്കാൻ കുറച്ച് ഗ്ലിറ്റർ കൂടി അടിക്കുക.
കാർഡ്ബോർഡ് വിളക്കുകൾ നിർമ്മിക്കുന്നത് വളരെ എളുപ്പമാണ്. വിളക്ക് നിർമ്മിക്കാൻ പഴയ കാർഡ്ബോർഡ് ഉപയോഗിക്കുക. കാർഡ്ബോർഡ് വ്യത്യസ്ത ആകൃതികളാക്കി മുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള നിറങ്ങൾ വരയ്ക്കുക.
ദീപാവലിയിക്ക് വീടിന്റെ അലങ്കാരത്തിൽ പൂക്കളും ലൈറ്റുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. രണ്ടും ചേർത്ത് വളരെ മനോഹരമായ മൂടുശീലകൾ ഉണ്ടാക്കാം. വീടിന്റെ പ്രവേശന കവാടത്തിലോ മുറിയിലോ തൂക്കിയിടുക.