153 പേരെയാണ് കണ്ടെത്താനുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ റെനി ഗ്രാമത്തിലെ തപോവന്‍ അണക്കെട്ടിന് സമീപത്തേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 153 പേരെയാണ് കണ്ടെത്താനുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ അമ്ബതോളം പേര് മേഖലയിലെ തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്ന്. ഇതുവരെ 27 പേരെയാണ് രക്ഷിക്കാനായത്. അതേസമയം, ദുരന്തത്തില്‍ 14 പേര് മരിച്ചതായാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നല്കുന്ന വിവരം. 203 പേരെ കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു