Vastu Tips: കുടുംബം പോലും തകര്‍ന്നേക്കാം; ഈ 10 വസ്തുക്കള്‍ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്

നിത്യ ജീവിതത്തില്‍ ആവശ്യമായതും അല്ലാത്തതുമായ നിരവധി സാധനങ്ങള്‍ നമ്മള്‍ വീടുകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ചില സാധനങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. 

Bad Vastu For Home: ഒരിക്കലും വീടുകളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത 10 വസ്തുക്കളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇവയില്‍ ഏതെങ്കിലും നിങ്ങളുടെ വീടുകളിലുണ്ടെങ്കില്‍ ഇന്ന് തന്നെ അവ വീട്ടില്‍ നിന്ന് ഒഴിവാക്കിക്കോളൂ.

1 /10

യുദ്ധ ചിത്രങ്ങൾ - യുദ്ധം, പോരാട്ടങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നാശം എന്നിവ ചിത്രീകരിക്കുന്ന ചിത്രങ്ങൾ ഒരിക്കലും വീടുകളിൽ സൂക്ഷിക്കരുത്. അത്തരം ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ദൗർഭാ​ഗ്യത്തെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നതിന് തുല്യമാണ്. ഇത് വീടിന്റെ ഐക്യം തകർക്കും. മാത്രമല്ല, ഇത്തരം ചിത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ പങ്കാളികൾക്കിടയിൽ പ്രശ്നങ്ങൾക്കും കാരണമാകാം. 

2 /10

പിരമിഡ്, താജ്മഹൽ ചിത്രങ്ങൾ - പിരമിഡുകൾ, താജ്മഹൽ എന്നിവയുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. കാരണം, അവ ഒരുതരത്തിൽ ശ്മശാനത്തിന്റെയോ മരണവുമായി ബന്ധപ്പെട്ട എന്തിന്റെയെങ്കിലും പ്രതീകങ്ങളോ ആണ്. അത്തരം കാര്യങ്ങൾ ദൗർഭാഗ്യം കൊണ്ടുവരികയും ആരോഗ്യവും പണവും നഷ്ടപ്പെടുത്തുകയും ചെയ്യും.

3 /10

ചുവരുകൾക്ക് പച്ച, ചുവപ്പ് നിറം - ചുവരിൽ പച്ചയോ ചുവപ്പോ പെയിന്റ് ഉപയോ​ഗിക്കാൻ പാടില്ല. പച്ച ചായം പൂശിയ ഭിത്തികൾ അസുഖം വരുത്തുകയും കിടപ്പുമുറിയുടെ ഭിത്തിയിൽ ചുവന്ന പെയിന്റ് ഉപയോ​ഗിക്കുന്നത് ഈ മുറിയിൽ ഉറങ്ങുന്ന വ്യക്തിയെ അക്രമാസക്തനാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇത് അവരുടെ പെരുമാറ്റത്തിൽ പ്രതിഫലിക്കുകയും വീട്ടിൽ വഴക്കുകളോ തർക്കങ്ങളോ ഉണ്ടാക്കുകയും ചെയ്യും.

4 /10

പൂജാ മണി - പൂജാ മണികൾ വീടിനുള്ളിൽ ഉപയോഗിക്കാൻ പാടില്ല. ഇത് കുടുംബാംഗങ്ങൾക്കിടയിൽ വഴക്കുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് വീട്ടിൽ അസ്വാരസ്യം ഉണ്ടാക്കുമെന്നാണ് വിശ്വാസം. 

5 /10

വാടിയ ചെടികൾ - റോസാപ്പൂക്കൾ ഒഴികെയുള്ള മുള്ളുള്ളതും ഉണങ്ങിയതും കേടായതുമായ എല്ലാ ചെടികളും വീട്ടിൽ നിന്ന് നീക്കം ചെയ്യുക. വീടിനുള്ളിൽ കേടായ ചെടികളുടെ സാന്നിധ്യമുണ്ടെങ്കിൽ അത് വീട്ടിൽ താമസിക്കുന്ന ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും.

6 /10

കേടായ ക്ലോക്കുകൾ - കേടായതോ തകർന്നതോ ആയ ക്ലോക്കോ വാച്ചോ ഉണ്ടെങ്കിൽ അവ നന്നാക്കി സൂക്ഷിക്കുക. അല്ലെങ്കിൽ അവ ഉപേക്ഷിക്കുക. തകർന്നതോ കേടായതോ ആയ ക്ലോക്കുകൾ ഒരുപാട് കഷ്ടപ്പാടുകൾക്കൊപ്പം നിർഭാഗ്യവും ആരോഗ്യപ്രശ്നങ്ങളും വീട്ടിലേയ്ക്ക് കൊണ്ടുവരും. 

7 /10

പഴയ കലണ്ടറുകൾ - പഴയ കലണ്ടറുകൾ വീട്ടിൽ നിന്ന് ഒഴിവാക്കണം. ഭൂതകാലത്ത് സംഭവിച്ച കഷ്ടപ്പാടുകളിൽ അവ നിങ്ങളെ തളച്ചിടും. ഇത് ഭാഗ്യം വരുന്നത് തടയുന്നു. ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതിനും ഇത് തടസ്സമാകുന്നു.

8 /10

പൊട്ടിയ ​കണ്ണാടി - പൊട്ടിയ കണ്ണാടികൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ദൗർഭാഗ്യത്തെ ആകർഷിക്കും. തകർന്ന ഗ്ലാസ് വീട്ടിൽ താമസിക്കുന്ന ആളുകളുടെ തകർന്ന ജീവിതത്തെ ചിത്രീകരിക്കുന്നവയാണെന്നാണ് പണ്ടുകാലങ്ങളിലെ വിശ്വാസം. അവ സ്റ്റോർറൂമിൽ പോലും സൂക്ഷിക്കരുത്.

9 /10

കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ - കേടായ ഇലക്‌ട്രോണിക് ഉപകരണങ്ങളും ദീർഘകാലത്തേക്ക് ഉപയോഗത്തിലില്ലാത്തതും ഭാവിയിൽ ഒരിക്കലും ഉപയോഗിക്കാത്തതുമായവ സൂക്ഷിക്കാൻ വീടുകളിൽ പാടില്ല. കേടായ വസ്തുക്കൾ സൂക്ഷിക്കുന്നത് വീടിന് ദോഷം വരുത്തും. ഒന്നുകിൽ ഇവ വലിച്ചെറിയുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്യണം.

10 /10

പക്ഷികളുടെ പെയിന്റിം​ഗുകൾ - മൂങ്ങ, വവ്വാലുകൾ, കഴുകന്മാർ തുടങ്ങിയ പക്ഷികളുടെ പെയിന്റിംഗുകൾ നെഗറ്റീവ് എനർജി കൊണ്ടുവരുന്നതിനാൽ ഇവ വീട്ടിൽ സൂക്ഷിക്കരുത്. ഇത് വീട്ടിൽ താമസിക്കുന്ന ആളുകളുടെ സ്വഭാവത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.

You May Like

Sponsored by Taboola