വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനംനേടിയെടുത്ത നടിയാണ് വിദ്യാ ബാലന്. 1995-ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യ അഭിനയ ജീവിതം തുടങ്ങുന്നത്.
വിദ്യയുടെ ആദ്യചിത്രം ഒരു ബംഗാളി സിനിമയായിരുന്നു (ഭലോ ദേക്കോ 2003). ‘പരിണീത” എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്ക് വിദ്യ അരങ്ങേറിയത്. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം അവര്‍ക്ക് ലഭിച്ചിരുന്നു.
പിന്നീട് രാജ്കുമാര് ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും കൂടാതെ 2014-ല്‍ പത്മശ്രീ പുരസ്കാരവും ഇവര്‍ക്കു ലഭിച്ചു.
വിദ്യ ബാലന് പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ണ്ണമാക്കിയിട്ട് അഭിനയ രംഗത്തേയ്ക്ക് പോയാല്‍ മതിയെന്ന് വിദ്യയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനനുസരിച്ച് വിദ്യ മുംബൈയിലെ സെന്റ് സേവിയേര്സ് കോളേജില്‍ ചേര്‍ന്ന് സോഷ്യോളജിയില്‍ ബിരുദം നേടുകയും പിന്നീട് മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു
വിദ്യ കര്‍ണ്ണാടിക് സംഗീതം അഭ്യസിക്കുകയും ഭരതനാട്യം, കഥക് എന്നീ നാട്യരൂപങ്ങള്‍ കുറച്ച് കാലത്തോളം പഠിക്കുകയും ചെയ്തു. 2012-ല്‍ മെയില്‍ ഒരു അഭിമുഖത്തിനിടെ താന്‍ യു.ടി.വി. മോഷന്‍ പിക്ചേര്‍സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയ സിദ്ധാര്‍ത്ഥ് റോയ് കപൂറുമായി പ്രണയത്തിലാണെന്ന് വിദ്യ വെളിപ്പെടുത്തി.
ഉറുമിയാണ് വിദ്യ അഭിനയിച്ച മലയാള ചലച്ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിദ്യ തന്റെ ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളും വൈറലാണ്.