ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ബി12 ലഭിക്കുന്നതിന് സസ്യാഹാരികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
വൈറ്റമിൻ ബി12 ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ്. ഇതിൻറെ അഭാവം ശരീരത്തിലെ ഓക്സിജൻറെ അളവ്, രക്തചംക്രമണം എന്നിവയെ ബാധിക്കും.
സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പാൽ ഉത്പന്നങ്ങളായ സോയ മിൽക്ക്, ബദാം മിൽക്ക് തുടങ്ങിയവ വൈറ്റമിൻ ബി12ൻറെ മികച്ച ഉറവിടങ്ങളാണ്.
ധാന്യങ്ങൾ വൈറ്റമിൻ ബി12 ഉൾപ്പെടെ നിരവധി പോഷകങ്ങളാൽ സമ്പന്നമാണ്.
വൈറ്റമിൻ ബി12ൻറെ മികച്ച ഉറവിടമാണ് യോഗർട്ട്. സസ്യാഹാരികൾക്ക് വൈറ്റമിൻ ബി12 ലഭിക്കാൻ ഇവ സഹായിക്കും.
ചീസിൽ കാത്സ്യം, വൈറ്റാമിൻ ബി12, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ പ്രോ ബയോട്ടിക്സും ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാൽ, സംസ്കരിച്ച ചീസിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ടാകാം. അതിനാൽ ചെഡ്ഡാർ ചീസ്, സ്വിസ് ചീസ് എന്നിവ ഉപയോഗിക്കുക.