Voice Of Sathyanathan: പ്രമുഖർ അണിനിരന്ന ട്രെയിലർ ലോഞ്ച്; 'വോയ്സ് ഓഫ് സത്യനാഥൻ' റിലീസ് ജൂലൈയിൽ

തട്ടാശേരിക്കൂട്ടം എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. മമ്മൂട്ടിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി.

1 /8

ദിലീപ്, ജോജു ജോർജ്, ബെന്നി നായരമ്പലം, വീണ നന്ദകുമാർ, റാഫി സംവിധായകരായ, സിദ്ദിഖ്, ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, നിർമ്മാതാവ് ബാദുഷ തുടങ്ങി നിരവധി പേർ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തു.

2 /8

വോയ്സ് ഓഫ് സത്യനാഥൻ ജൂലൈ 14ന് തിയേറ്ററുകളിലെത്തും.

3 /8

കോമഡിക്കൊപ്പം വളരെ സീരിയസ് ആയിട്ടുള്ള ഒരു ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.

4 /8

റാഫിയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.

5 /8

സിദ്ധിഖ്, ജോണി ആന്റണി, ജോജു ജോർജ്, വീണ നന്ദകുമാ, ജ​ഗപതി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

6 /8

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

7 /8

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌

8 /8

ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.

You May Like

Sponsored by Taboola