എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാൽ ശരീരത്തിൽ നിർജലീകരണം ഉണ്ടാകുന്നത് തടയാൻ തണ്ണിമത്തൻ സഹായിക്കുന്നു.
ചുട്ടുപൊള്ളുന്ന വേനൽക്കാലങ്ങളിൽ കഴിക്കാവുന്ന മികച്ച ഫലമാണ് തണ്ണിമത്തൻ. ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകൾ എ, സി എന്നിവയാലും സമ്പന്നമായ തണ്ണിമത്തൻ പോഷകസമൃദ്ധമായ ഫലമാണ്.
തണ്ണിമത്തനിലെ സംയുക്തങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കും.
തണ്ണിമത്തനിലെ ഉയർന്ന നാരുകളും ജലത്തിന്റെ അംശവും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
തണ്ണിമത്തനിലെ സംയുക്തങ്ങൾക്ക് ചില കാൻസറുകളെ ചെറുക്കാൻ സാധിക്കും. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.
തണ്ണിമത്തനിലെ ഉയർന്ന ജലാംശം ശരീരത്തിൽ ജലാംശം നിലനിർത്തും.
തണ്ണിമത്തനിലെ ലൈക്കോപീൻ, സിട്രുലിൻ എന്നിവ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.